ഒരു രാത്രീയ്ക്ക് എത്ര രൂപ വേണം? നീലിമയോട് പരസ്യമായി ചോദ്യം ചോദിച്ച് ആരാധകൻ!

Neelima Rani instagram live
Neelima Rani instagram live

പലപ്പോഴും സോഷ്യൽ മീഡിയകൾ കൊണ്ട് സിനിമ താരങ്ങൾക്ക് ഗുണം ഉണ്ടെങ്കിലും നടികൾക്ക് നേരെ സോഷ്യൽ മീഡിയ വഴി കടുത്ത സൈബർ ആക്രമണങ്ങൾ നടക്കാറുണ്ട്. താരങ്ങൾ അവരുടെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ, ഫോട്ടോഷൂട്ടുകൾ പോസ്റ്റ് ചെയ്യുമ്പോൾ, ആരാധകരുമായി സംസാരിക്കാൻ ലൈവിൽ വരുമ്പോൾ അങ്ങനെ പല സാഹചര്യങ്ങളിലും നടികൾക്ക് പലപ്പോഴും പല കടുത്ത സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പലരും ഈ കാര്യങ്ങൾക്ക് ശക്തമായി പലപ്പോഴും പ്രതികരിക്കാറുണ്ട്. എന്നാൽ മറ്റുചിലർ ഇതൊന്നും അത്ര കാര്യമാക്കാതെ സ്വന്തം ജോലി നോക്കി പോകാറുമുണ്ട്.

ഇപ്പോൾ തമിഴ് സിനിമ-സീരിയൽ മേഖലയിൽ സജീവമായ നീലിമ റാണിക്കെതിരെയും സൈബർ ഞരമ്പൻമാർ ആക്രമണം നടത്തിയിരിക്കുകയാണ്. നീലിമ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം ലൈവിനിടയിൽ ആരാകരുമായി ചോദ്യോത്തര പരുപാടി നടത്തിയിരുന്നു. താരങ്ങളോട് ആരാധകർക്ക് നിരവധി ചോദ്യങ്ങൾ ചോദിക്കാൻ കാണും. അത്തരത്തിൽ തന്റെ ആരാധകർക്കും ഒരു അവസരം നൽകിയതാണ് നീലിമ. പലരും പല ചോദ്യങ്ങളും താരത്തിനോട് ചോദിച്ചു. അതിനെല്ലാം നീലിമ കൃത്യമായ മറുപടിയും നൽകിയിരുന്നു.

എന്നാൽ അതിനിടയിൽ ഒരു ഞരമ്പൻ ഒരു രാത്രിക്ക് എത്രരൂപ വേണം എന്നാണ് നീലിമയോട് ചോദിച്ചത്. ഈ ചോദ്യം കേട്ട് മിണ്ടാതിരിക്കാനോ പ്രതികരിക്കാതിരിക്കാനോ നീലിമയ്ക്ക് കഴിഞ്ഞില്ല. ചോദ്യത്തിന് കൃത്യമായ മറുപടി തന്നെയാണ് താരം നൽകിയത്. ദയവ് ചെയ്തു നിങ്ങൾ ഒരു മനഃശാസ്ത്ര വിദക്തനെ കാണണം, നിങ്ങൾക്ക് തീർച്ചയായും ഒരു മനഃശാസ്ത്ര വിദക്തന്റെ സേവനം ആവിശ്യമാണ്. നിങ്ങളിൽ നിന്നും ഞാൻ അൽപ്പം മാന്യത പ്രതീക്ഷിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സഹോദര എന്നാണ് നീലിമ പറഞ്ഞത്. നിരവധി പേരാണ് താരത്തിനെ പിന്തുണച്ചെത്തിയത്. അശ്‌ളീല കമെന്റ് പറഞ്ഞവന്റെ പൊടി പോലും പിന്നെ കണ്ടില്ല.