
കസബ എന്ന ചിത്രത്തിലൂടെ സംവിധായകൻ്റെയും എഴുത്തുകാരൻ്റെയും കുപ്പായം അണിഞ്ഞ ആളാണ് നിതിൻ രജ്ഞി പണിക്കർ. ഒരു വർഷത്തോളം സമയം എടുത്താണ് ആ സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കിയതെന്ന് നിതിൻ ഒരിക്കൽ പറഞ്ഞിരുന്നു. ഒരുപാട് നാളിന് ശേഷമുള്ള മമ്മൂക്കയുടെ പോലീസ് വേഷം എന്ന നിലയിലും ട്രോളന്മാർ വഴിയും അന്ന് പടത്തിന് നല്ല ഹൈപ് വന്നിരുന്നു. ഒരു തട്ടുപൊളിപ്പൻ മസാല പടം എന്ന നിലയിൽ കസബ അന്ന് ഹിറ്റടിച്ച് പോയെങ്കിലും ഒരു വർഷം നിതിൻ മെനക്കെട്ടെഴുതിയ മേന്മ ആ സ്ക്രിപ്റ്റിൽ കണ്ടില്ല.രാജൻ സക്കറിയ എന്ന കഥാപാത്രത്തിനെ നിതിന് നല്ല രീതിയിൽ ഒരുക്കാൻ കഴിഞ്ഞു. കാവലിലേക്ക് വരുമ്പോൾ വളരെ വെയ്റ്റ് ചെയ്തിരുന്നു നിതിൻ്റെ രണ്ടാമത്തെ സംവിധാന സംരഭം കാണാൻ.

കസബ ഉണ്ടാക്കിയ വിവാദം ചെറുതല്ലല്ലോ. നല്ല ഒരു കാസ്റ്റ് തന്നെ നിതിന് രണ്ടാമത്തെ ചിത്രത്തിനും കിട്ടി. കസബയിൽ നിന്ന് കാവലിലേക്ക് വരുമ്പോൾ നിതിൻ പിന്നോട്ട് പോയ പോലെയാണ് തോന്നിയത്. തമ്പാൻ എന്ന കഥാപാത്രത്തെ നിതിന് നല്ല രീതിയിൽ ഒരുക്കി എടുക്കാൻ പറ്റി. സുരേഷ് ഗോപി നല്ല രീതിയിൽ ആ റോൾ ചെയ്യുകയും ചെയ്തു. നായകൻ്റെ മികച്ച കഥാപാത്ര സൃഷ്ട്ടിക്കപ്പുറം നിതിന് ഈ രണ്ട് സിനിമകളിലും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. സൂപ്പർ താരങ്ങളെ തൻ്റെ സിനിമയിൽ കിട്ടിയിട്ടും നിതിന് പറയത്തക്ക ഒരു ഓളം കഥയിൽ ക്രിയേറ്റ് ചെയ്യാൻ പറ്റിയില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സീൻ ബൈ സീൻ കാവലിൻ്റെ കഥ നമുക്ക് പ്രവചിക്കാൻ പറ്റും എന്നത് തന്നെ. നിതിനിൽ പ്രതീക്ഷ ഉണ്ട്. തുടക്കം മുതൽ ഒടുക്കം വരെ പണ്ട് രജ്ഞിപണിക്കർ – ഷാജി കൈലാസ് സിനിമകൾക്ക് ഉണ്ടായ ഒരു സ്പാർക്കുണ്ട്.











