‘ഓർമ്മകൾ ഉപ്പിലിട്ടത്’ ടീസർ യൂട്യൂബിൽ ശ്രദ്ധ നേടുന്നു!

Ormakal Uppilittath
Ormakal Uppilittath

‘ഓർമ്മകൾ ഉപ്പിലിട്ടത്’ ഹൃസ്വചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടുന്നത്. പ്രകൃതി സൗന്ദര്യം പ്രതിഭലിപ്പിക്കും വിധം ഒരുക്കിയ ചിത്രത്തിന്റെ ടീസറിന് ഇതിനോടകം തന്നെ ജനശ്രദ്ധ നേടാൻ കഴിഞ്ഞു. സിനിമയെ വെല്ലും വിധത്തിൽ ഉള്ള ദൃശ്യാവിഷ്‌കാരം ആണ് ഈ കൊച്ചു ചിത്രത്തിൽ ഉള്ളത്. അത് കൊണ്ട് തന്നെ ഷോർട്ട് ഫിലിം റിലീസിനായി കാത്തിരിക്കുകയാണ് കാണികളും. ടീസറിന് ഇതിനോടകം മികച്ച പ്രതികരണങ്ങൾ ആണ് യൂട്യൂണിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. മുഴുവൻ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് തങ്ങൾ എന്നാണ് പൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

ആന്റോ ബോബൻ ആണ് ഈ കൊച്ചു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദീപു പുത്തെൻപറമ്പിലും അബി ഫിലിപ്പും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭി ഫിലിപ് തന്നെയാണ് പ്രൊഡക്ഷൻ ഡിസൈനറും. പ്രൊഡക്ഷൻ ഹൌസ് വെർച്യുൽ ഗോഡ്സ് എന്റർടൈൻമെന്റ്. മിലൻ ആറുതൊട്ടിൽ എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത് ക്രിസ്റ്റി ജോബിയാണ്. ചിത്രത്തിന്റെ ടീസർ കാണാം.

കടപ്പാട്: Virtual Gods Entertainment