അഭിനയത്തിലേക്ക് ഇനിയൊരു തിരിച്ച് വരവ് ഇല്ല, പാർവതി

കുടുംബവിളക്ക് പരമ്പരയിലൂടെ എത്തി പ്രേക്ഷകമനം കീഴടക്കിയ നടിയാണ് പാർവതി വിജയ്. സീരിയൽ താരം മൃദുല വിജയ് യുടെ സഹോദരി കൂടിയാണ് പാർവതി വിജയ്. ചേച്ചിയുടെ മേൽവിലാസം ഇല്ലാതെ തന്നെ മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ പാർവതി ശ്രമിച്ചിരുന്നു. അത് പാര്വ്വതിക്ക് സാധ്യമാകുകയും ചെയ്തു. എന്നാൽ അധികം വൈകാതെ പരമ്പരയിൽ നിന്നും പാർവതി പിന്മാറി. വിവാഹത്തോടെയായിരുന്നു താരം അഭിനയത്തിൽ നിന്നും വിട്ടുനിന്നത്. കുടുംബവിലേക്ക്പരമ്പരയിലെ കാമറാമാൻ ആയിരുന്ന അരുണിനെയാണ് പാർവതി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. രണ്ടുപേർക്കും ഒരു മകളുമുണ്ട്. അഭിനയത്തിൽ നിന്നും വിട്ടു നിന്നതിനു ശേഷം പാർവതിയോട് സ്ഥിരമായി ആരാധകർ ചോദിക്കുന്ന ഒരു ചോദ്യം ആയിരുന്നു നടിയുടെ തിരിച്ചുവരവ്. ഇനിയൊരു തിരിച്ചുവരവ് അഭിനയത്തിലേക്ക് ഇല്ല എന്നാണ് ആവർത്തിച്ചു പാർവതി പറഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോൾ പാർവതിയുടെ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പാർവതി തന്നെ ഷെയർ ചെയ്തിരിക്കുന്നത്. താൻ മിനിസ്ക്രീനിലൂടെ തിരിച്ചുവരുന്നു എന്നാണ് തരാം പങ്കിട്ട പോസ്റ്റിൽ പറയുന്നത്. അതോടെ ആരാധകരും സഹപ്രവർത്തകരുമായി നിരവധി പേരാണ് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. മാനത്തെ കൊട്ടാരം സീരിയലിലൂടെയാണ് പാർവതി വിജയുടെ മടങ്ങിവരവ്.

4 വർഷണങ്ങൾക്ക് ശേഷം ഒരു പുതിയ പരമ്പരയിലൂടെ താൻ തിരിച്ചു വരുന്നു എന്നാണ് പാർവതി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. പാര്വ്വതിയുടെ നല്ല തീരുമാനം എന്നാണ് മിക്കവാറും കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം സീ കേരളം ചാനലിൽ സംപ്രേക്ഷണം തുടങ്ങുന്ന പുതിയ പരമ്പരയാണ് മാനത്തെ കൊട്ടാരം. അതേസമയം സീരിയലിൽ സജീവമല്ലെങ്കിലും തന്റെ സോഷ്യൽ മീഡിയ വഴിയും യൂട്യൂബ് ചാനലിലൂടെയും തന്റെ വിശേഷങ്ങളെല്ലാം പാർവതി പങ്കുവയ്ക്കാറുണ്ട്. പാര്‍വണ്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിശേഷങ്ങള്‍ എല്ലാം പാർവതി പങ്കുവയ്ക്കുന്നത്. അടുത്തിടെ നിറത്തിന്റെ പേരിൽ മകൾ യാമിക്ക് വന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് പാർവതി രംഗത്തെത്തിയിരുന്നു. തന്റെ മോളെ കുറിച്ച് നെഗറ്റീവ് പറയുന്ന ആ ഒരാളോട് മാത്രം ഞാന്‍ പ്രതികരിച്ചേ പറ്റൂ എന്ന് പറഞ്ഞാണ് പാര്‍വ്വതി തന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ നിറത്തിന്റെ പേരിലും കുസൃതിയുടെ പേരിലും വളരെ മോശം കമന്റിടാന്‍ നിങ്ങളാരാണ് എന്നും ജെനിറ്റിക്കായി ചിലപ്പോള്‍ കറുപ്പോ, വെളുപ്പോ എല്ലാം ആയേക്കും. അതിന് കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും പ്രശ്‌നമില്ലെങ്കില്‍ നിങ്ങളാരാണ് ചോദിക്കാന്‍ എന്നൊക്കെയാണ് പാർവതി വീഡിയോയിലൂടെ ചോദിച്ചത്.

ഇനി ഇത്തരത്തിലുള്ള കമന്റ് വന്നാല്‍ എങ്ങനെ നേരിടണം എന്ന് തനിക്കറിയാം എന്നും പാർവതി വ്യക്തമാക്കിയിരുന്നു. ഏറെ എതിർപ്പുകൾ അവഗണിച്ചാണ്‌ പാർവതിയും അരുണും ഒന്നായത്. തുടക്കത്തിലെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വീട്ടുകാര്‍ തങ്ങളെ സ്വീകരിച്ചുവെന്നാണ് പാർവതി പറഞ്ഞത്. മകൾ യാമിയുടെ വരവോടെയാണ് ഇരു കുടുംബങ്ങളും ഒന്നായത്. ലോക് ഡൗണ്‍ സമയത്തെ നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ ലളിതമായിട്ടായിരുന്നു പാർവതിയുടെയും, അരുണിന്റേയും വിവാഹ ചടങ്ങുകൾ നടന്നത്. കുടുംബവിളക്ക് സീരിയലിൽ എത്തിയപ്പോഴാണ് അരുണിനെ കാണുന്നതും പരിചയപ്പെടുന്നതും. മൂന്നുമാസത്തെ പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹം കഴിക്കുന്നത്. വളരെ രഹസ്യമായിട്ടാണ് ഇരുവരും വിവാഹിതരായതും. ചേച്ചി മൃദുലയ്ക്ക് പിന്നാലെയായാണ് അനിയത്തിയും അഭിനയ മേഖലയിലേക്ക് എത്തിയത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും ശീതളിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പാർവതിയും ചേച്ചി മൃദുലയും തമ്മിലുള്ള സുന്ദര നിമിഷങ്ങളും കുടുംബം സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ടായിരുന്നു.