
ഇപ്പോൾ സിനിമക്കാര്‍ ആരെങ്കിലും വിവാഹ മോചിതരായാല്‍, ഹോ അത് അങ്ങനേ വരൂ എന്നൊരു പറച്ചില്‍ സാധാരണമായിക്കഴിഞ്ഞു. പക്ഷേ അങ്ങനെയുള്ള താര വിവാഹങ്ങളില്‍ എല്ലാവരും മാതൃകയാക്കുന്ന ദമ്പതികളാണ് ജയറാമും -പാര്‍വ്വതിയും, 33 വര്‍ഷത്തെ ദാമ്പത്യം. ഇപ്പോള്‍ മക്കളെ കെട്ടിച്ച് വിട്ട് വീണ്ടും പ്രണയ ജീവിതത്തിലേക്ക്.ഇരുവരുടെയും ജീവിതം കണ്ടു ആരധകർ പറയുന്നത് പ്രണയ ദമ്പതികൾ ആയാൽ ഇങ്ങനെ വേണം, ഇവര് എല്ലാവർക്കും മാതൃക. ഇപ്പോൾ ഇരുവരുടെയും മനോഹരമായ ഏതാനും പുതിയ ഫോട്ടോകള്‍ പാര്‍വ്വതി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

നോക്കിയിരുന്നു പോകുന്ന, ക്യൂട്ട് ചിത്രങ്ങള്‍. പാര്‍വ്വതിയോടും ജയറാമിനോടും ഉള്ള ഇഷ്ടം അറിയിച്ചുകൊണ്ട് ഒത്തിരി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. അതിനിടയില്‍ ഇരുവരും ഇത്ര ദൂരം ഒരുമിച്ച് പങ്കിട്ട പ്രണയ കഥയും വൈറലാവുന്നു. ഇരുവരുടയും പ്രണയത്തിൽ പാര്‍വ്വതിയുടെ അമ്മ ഇവരുടെ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നു. ജയറാമുള്ള സെറ്റുകളിലേക്കേ പാര്‍വ്വതിയെ അയക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു.
1992 സെപ്റ്റംബരിലായിരുന്നു പാര്‍വ്വതിയുടെയും ജയറാമിന്റെയും വിവാഹം. വിവാഹത്തിന് ശേഷം പാര്‍വ്വതി അഭിനയത്തില്‍ നിന്ന് പൂര്‍ണമായും മാറി നിന്നു. അഭിനയിച്ചുകൊണ്ടിരുന്ന കാലത്തേ തനിക്കതിന് താത്പര്യമില്ലായിരുന്നു, അമ്മയുടെ നിര്‍ബന്ധം കൊണ്ടാണ് അഭിനയിച്ചത് എന്ന് പാര്‍വ്വതി പറഞ്ഞിട്ടുണ്ട്. കണ്ണനും ചക്കിയും ജനിച്ചതിന് ശേഷം അതായി പാര്‍വ്വതിയുടെ ലോകം. എന്നാൽ കഴിഞ്ഞ വര്‍ഷം ഇവരുടെ രണ്ട് മക്കളുടെയും വിവാഹം ഗംഭീരമായി നടന്നു. ഇപ്പോൾ മക്കളെ കെട്ടിച്ചയച്ചുളള ഇരുവരുടയും ജീവിതം വേറെ ഒരു ലെവലാണ്.












