
വിജയ് ദേവരകൊണ്ട രശ്മിക മന്ദാന വിവാഹം ഈ മാസം ഫെബ്രുവരി 26-ന് നടക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം വർഷങ്ങൾക്കു മുൻപ് കന്നഡ നടൻ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പിന്നീട് ഈ വിവാഹം വേണ്ടെന്നുവെച്ചു.
ഇതേക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടുള്ള ചോദ്യങ്ങളോട് രക്ഷിത്തിന്റെ സുഹൃത്തായ നടൻ പ്രമോദ് ഷെട്ടി ഇപ്പോൾ പ്രതികരിക്കുന്നു.
തനിക്ക് ഇതുവരെ രശ്മികയുടെ വിവാഹ ക്ഷണക്കത്ത് ലഭിച്ചിട്ടില്ല. ലഭിച്ചാൽ താൻ പോകും. തങ്ങൾക്കറിയാം അവൾ നമ്മളെ ക്ഷണിക്കില്ലെന്ന്, പുതിയതായി ഒന്നുമില്ല. രക്ഷിത് ഷെട്ടിയെ സംബന്ധിച്ചിടത്തോളം, അവൻ ചോക്ലേറ്റ് കഴിച്ച് കുറ്റബോധത്തോടെ ഇരിക്കുന്ന കുട്ടിയല്ലന്നായിരുന്നു പ്രമോദിന്റെ വാക്കുകൾ.
എന്നാൽ ഇതൊരു തരം താണ പ്രസ്താവന ആയിപോയെന്നാണ് രശ്മികളുടെ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.











