പ്രിയപ്പെട്ട കാലാവസ്ഥ ദൈവങ്ങളെ  ഇത് പൂർത്തിയാക്കാൻ എനിക്ക് നിങ്ങളുടെ സഹായം വേണം, പൃഥ്വിരാജ് പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറൽ 

ദൈവങ്ങളെ ചതിക്കരുതെയെന്ന നടൻ പൃഥ്വിരാജ് പങ്കുവെച്ച  ഒരു ഇൻസ്റ്റഗ്രം സ്റ്റോറി ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, ‘എമ്പുരാന്‍’ സിനിമയുടെ ചിത്രീകരണത്തിന് കാലാവസ്ഥ വെല്ലുവിളിയാകുന്നുവെന്ന് ആണ്  പൃഥ്വിരാജ് സൂചിപ്പിച്ചിരിക്കുന്ന ഈ  സ്റ്റോറിയുടെ സൂചന,  എമ്പുരാന്റെ ഏഴാമത്തെ ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ ഗുജറാത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.ആകാശത്ത് തെളിഞ്ഞ മഴവില്ലിന്റെ ചിത്രവും  ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി  പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്,  പ്രിയപ്പെട്ട കാലാവസ്ഥാ ദൈവങ്ങളെ, ഇത് പൂര്‍ത്തിയാക്കാന്‍ എനിക്ക് നിങ്ങളുടെ കൈസഹായം വേണം’ എന്ന കുറിപ്പിന് ഒപ്പം എമ്പുരാന്‍, എല്‍2ഇ എന്ന് ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് ചിത്രം എമ്പുരാൻ.ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകര്‍ ഏറെ ആകാംഷയിലാണ്.അതുകൊണ്ടു തന്നെ  പൃഥ്വിരാജ് പങ്കുവച്ച ഈ  സ്റ്റോറി സോഷ്യൽ  മീഡിയയിൽ ആരാധകർക്കിടയിൽ  വൈറലാകുന്നുണ്ട്.  പ്രതീക്ഷിച്ചതുപോലെ തന്നെയാണ് പോകുന്നതെങ്കില്‍ എമ്പുരാന്റെ ഷൂട്ട് ഒക്ടോബറോടെ പൂര്‍ത്തിയാക്കും. സിനിമയില്‍ ഏറെ നിര്‍ണായകമായ സീനുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണ് ഗുജറാത്തില്‍ നടക്കുന്നത്.

മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവരും ഉള്‍പ്പെടുന്നതാണ് ഏഴാം ഷെഡ്യൂള്‍. സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് എമ്പുരാനിലെ പുതിയ അംഗങ്ങള്‍. എമ്പുരാന്റെ എട്ടാം ഷെഡ്യൂള്‍ അബുദാബിയിലും ഒന്‍പതാം ഷെഡ്യൂള്‍ ദുബായിയിലും ആണ് നിശ്ചയിച്ചിരിക്കുന്നത്, മുൻപ്   മോഹന്‍ലാലിന്‍റെ ക്യാരക്ടര്‍ ലുക്ക് അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.
മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്തുഎത്തിയിരുന്നത്