മെലിഞ്ഞു സുന്ദരിയായി രേഖ, കാരണം അറിഞ്ഞു അമ്പരന്ന് ആരാധകർ!

Rekha Ratheesh Photos
Rekha Ratheesh Photos

കുടുബ പ്രേക്ഷകർക്ക് വളരെ സുപരിചിത ആയ നായിക ആണ് രേഖ രതീഷ്, പരസ്പരം എന്ന സീരിയലിലെ പദ്മാവതി എന്ന ശ്രേധേയ കഥാപാത്രമാണ് രേഖയെ പ്രശസ്തിയിൽ എത്തിച്ചത്. സീരിയലില്‍ ഉത്തമ പത്‌നിയും, നാല് മക്കളുടെ അമ്മയുമൊക്കെയാണ് രേഖ. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇപ്പോള്‍ തീര്‍ത്തും ഒറ്റയ്ക്കാണ്. അയന്‍ എന്ന മകന്‍ ഉണ്ട്. നിരവധി സിനിമകളിലുള്ള അഭിനയത്തിലൂടെ താരം സിനിമ പ്രേമികൾക്ക് ഏറെ സുപരിച്ചതയായിരുന്നു. കുറച്ചു നാൾ സിനിമയിൽ നിന്നും വിട്ട് നിന്ന താരം മിനിസ്‌ക്രീനിലൂടെ പ്രേഷകരുടെ മുന്നിൽ എത്താൻ തുടങ്ങി. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറാൻ രേഖയ്ക്ക് അധിക സമയം വേണ്ടി വന്നില്ല.
സീരിയലുകളിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം കണ്ട് അതിശയിക്കുന്ന ആരാധകർ. കാരണം തടിച്ചിരുന്ന താരം ഇപ്പോൾ മെലിഞ്ഞു അതീവ സുന്ദരിയായി മാറിയിരിക്കുന്നു. എന്താണ് ഈ മേക്കോവറിനുള്ള കാരണം എന്നാണു ആരാധകർ ഇപ്പോൾ താരത്തോട് ചോദിക്കുന്നത്. സാരി ഉടുത്ത് കൊണ്ടും സ്കർട്ടും ടോപ്പും അണിഞ്ഞുകൊണ്ടുമുള്ള ചിത്രങ്ങൾ ആണ് ആരാധകരുമായി താരം പങ്കുവെച്ചിരിക്കുന്നത്.
സഹപ്രവർത്തകർ ഉൾപ്പടെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. സീരിയലുകളിൽ ശോഭിച്ചു നിൽക്കുകയാണ് താരം. സ്വാഭാവികമായ അഭിനയം കൊണ്ട് തന്നെ താരത്തിന് ആരാധകരും ഏറെയാണ്. അടുത്തിടെയാണ് താരം പുതിയതായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഡബ്ല്യൂ വിത്ത് രേഖ എന്ന പേരിൽ ആരംഭിച്ച ചാലിൽ ഇതിനോടകം തന്നെ രണ്ടു മൂന്നു വിഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. സഹപ്രവർത്തകരുമായുള്ള ഒരു ചാറ്റ് ഷോയും ഗെയിമും ആണ് താരം ചാലിലൂടെ ലക്‌ഷ്യം വെയ്ക്കുന്നത്.