ഐവിഎഫ് ദൈവത്തിന്റെ സമ്മാനം; വിവാഹ മോചനത്തിന് ശേഷമാണ് മകൾ ഉണ്ടായത്!  കുഞ്ഞിനെ മാധ്യമങ്ങളിൽ നിന്ന് മറച്ചു; രേവതി പറയുന്നു

കഴിഞ്ഞ ദിവസം നടി രേവതിക്കെതിരേ ഉയർന്നത് ഗുരുതരമായ ആരോപണങ്ങളായിരുന്നു. തന്നെ വിവസ്ത്രനാക്കിയ ശേഷം തന്റെ നഗ്നചിത്രങ്ങൾ സംവിധായകൻ രഞ്ജിത്ത് എടുത്തുവെന്നും, അത് രേവതിക്ക്  അയച്ചുകൊടുതുവെന്നുമാണ് കോഴിക്കോട് സ്വദേശിയായ യുവാവ് മാധ്യമങ്ങളോട് പറഞ്ഞിത്. ഇപ്പോഴിതാ രേവതിയുടെ കരിയറും വ്യക്തി ജീവിതവും ചർച്ചയാകുകയാണ്. മഹീ എന്നാണ് രേവതിയുടെ മകളുടെ പേര്. സിം​ഗിൾ മദറാണ് രേവതി. ഐവിഎഫിലൂടെയാണ് രേവതി അമ്മയായത്. അതേസമയം കുഞ്ഞ് പിറന്ന വിവരം രേവതി കുറേക്കാലം മാധ്യമങ്ങളിൽ നിന്ന് മറച്ച് വെച്ചു. സിനിമാ ലോകത്ത് നടിയെ കാണാതായപ്പോൾ അക്കാലത്ത് ചോദ്യങ്ങൾ വന്നു.

കുറച്ച് വർഷമായി താൻ സിനിമാ ലോകത്ത് നിന്നും അപ്രത്യക്ഷമായതിന്റെ കാരണം പങ്കുവെക്കുന്നു. മകൾ മാഹി എന്റെ ജീവിതമാകെ മാറ്റി. മനോഹരമായ നിമിഷങ്ങൾ നിറയുന്നു. തന്നെ പിന്തുണച്ച എല്ലാവരോടും ഈ സന്തോഷ വാർത്ത പങ്കുവെക്കാനാ​ഗ്രഹിക്കുവെന്നാണ് രേവതി പറഞ്ഞത്. രേവതി മകളെ ദത്തെടുത്താണെന്ന് അഭ്യൂഹം വന്നു. എന്നാൽ രേവതി അത് നിഷേധിക്കുകയും ഐവിഎഫിലൂടെയാണ് കുഞ്ഞ് പിറന്നതെന്ന് പറയുകയും ചെയ്തു.

മാത്രമല്ല താൻ ദത്തെടുക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാലത് നടന്നില്ലെന്നും രേവതി വ്യക്തമാക്കി. ഐവിഎഫ് ദൈവത്തിന്റെ സമ്മാനം പോലെയായിരുന്നുവെന്നും മാതാപിതാക്കളുടെ പിന്തുണയോടെയാണ് ഈ പ്രോസസിലൂടെ പോയതെന്നും മകളുടെ  ജനനത്തെക്കുറിച്ച്, മകൾക്ക് അത് മനസിലാക്കാൈൻ പറ്റുന്ന പ്രായത്തിൽ താനവളോട് തുറന്ന് പറയുമെന്നും രേവതി അന്ന് വ്യക്തമാക്കി, വിവാഹ മോചനം നേടി വർഷങ്ങൾക്കിപ്പുറമാണ് രേവതി അമ്മയാകുന്നത്. സിനിമാട്ടോ​ഗ്രാഫറും സംവിധായകനുമായ സുരേഷ് ചന്ദ്ര മേനോനായിരുന്നു രേവതിയുടെ ഭർത്താവ്.സ്കൂളിൽ അവളുടെ അച്ഛനെക്കുറിച്ച് കുട്ടികൾ ചോദിക്കുമ്പോൾ എനിക്ക് ഡാഡി താത്തയുണ്ടല്ലോ എന്നവൾ മറുപടി പറയു൦ , ഒറ്റയ്ക്ക് കുട്ടിയെ വളർത്തുന്നതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിക്കുന്നുണ്ട് ,വളെക്കുറിച്ചുള്ള നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ ഇത് തുറന്ന് സംസാരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോകാറുണ്ട്. മക്കളെ കഴിയുന്നിടത്തോളം സ്നേഹിക്കുക വാരിപ്പുണരുക. അവർ വലുതായെന്ന് കരുതി മാറ്റി നിർത്തരുത് എന്നൊക്കെയാണ്  മകൾ പിറന്നതിനെ കുറിച്ച്  രേവതി പറഞ്ഞത്.