കഠിനാധ്വാനത്തിലൂടെയാണ് സീസൺ 6ൽ ജിന്റോ കപ്പ് സ്വന്തമാക്കിയത്, റോബിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ ഫോറിലൂടെ ജനങ്ങൾക്കിടയിൽ തരംഗം സൃഷ്‌ടിച്ച താരമായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥികളെ കുറിച്ചും ബിഗ്ഗ്‌ബോസ് താരങ്ങളായ രജിത് കുമാറിനെകുറിച്ചും ദിൽഷയെകുറിച്ചും സാബുമോനെകുറിച്ചുമെല്ലാം പ്രതികരണവുമായി എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. കഠിനാധ്വാനത്തിലൂടെയാണ് സീസൺ 6 ൽ ജിന്റോ കപ്പ് സ്വന്തമാക്കിയതെന്ന് റോബിൻ പറയുന്നു. മാത്രമല്ല ജാസ്മിൻ ഒരു സർവൈവർ ആണെന്നും ഇത്ര ചെറുപ്രായത്തിൽ ഇതുപോലെ ഉയർന്ന് വരികയെന്നത് വലിയ കാര്യമാണെന്നും റോബിൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തോടാണ് റോബിന്റെ പ്രതികരണം. സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ചർച്ചയായ കോംബോ ആയിരുന്നു റോബിൻറെയും ദിൽഷയുടെയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങുമ്പോൾ വിവാഹം വരെ നടക്കാൻ സാധ്യതയുണ്ടെന്നും പലരും പറഞ്ഞിരുന്നു. എന്നാൽ പുറത്തിറങ്ങിയ ശേഷം രണ്ടുപേരും രണ്ടുവഴിക്കു പോകുകയായിരുന്നു. സീസൺ 4 ൽ ദിൽഷയെ പിന്തുണച്ചതിൽ കുറ്റബോധമില്ലയെന്നും ചെയ്യാനുള്ളതൊക്കെ താൻ ചെയ്തു.

ആ ടോപിക് കഴിഞ്ഞുവെന്നും ബിഗ് ബോസ് കഴിഞ്ഞിട്ട് രണ്ട് വർഷമായി. പുള്ളികാരി പുള്ളിയുടെ ജീവിതവുമായും താൻ തന്റെ ജീവിതത്തിൽ ഹാപ്പിയായും മുന്നോട്ട് പോകുന്നുവെന്നും റോബിൻ പറയുന്നു. മാത്രമല്ല ദിൽഷ പറഞ്ഞിട്ടല്ല താൻ അന്ന് ദിൽഷയെ പിന്തുണച്ചത്. തനിക്ക് തോന്നിയിട്ടാണ് പിന്തുണച്ചതെന്നും ഇനി ദിൽഷയുമായി ഒരു സൗഹൃദം തുടരാൻ താത്പര്യമില്ല. അത് വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടൊന്നുമല്ല. താത്പര്യം ഇല്ലാത്തത് കൊണ്ടാണ് എന്നും റോബിൻ പറയുന്നു. സീസൺ സിക്സിലെ ജാസ്മിനെക്കുറിച്ചും റോബിൻ സംസാരിക്കുന്നുണ്ട്. താനും പൊടിയും ഒന്നിച്ച് ഒരു വിവാഹത്തിന് പോയപ്പോഴാണ് ജാസ്മിനെ താൻ ആദ്യമായി കാണുന്നതെന്നും സീസൺ 6 ലാണ് പിന്നീട് ജാസ്മിനെ കുറിച്ച് കൂടുതൽ അറിയുന്നത് എന്നും ഷോ താൻ പൂർണമായി കണ്ടിട്ടില്ല. പുറത്ത് വരുന്ന വീഡിയോകൾ മാത്രം വെച്ച് ഒരാളെ ജഡ്ജ് ചെയ്യാൻ പാടില്ലെന്ന് മുൻ മത്സരാർത്ഥി എന്ന നിലയിൽ തനിക്ക് അറിയാമെന്നും ജാസ്മിൻ ചെയ്ത ചില കാര്യങ്ങളിൽ തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട് എന്നും എന്നിരുന്നാലും ജാസ്മിൻ ഒരു സർവൈവർ ആണെന്നും റോബിൻ പറയുന്നു. 23 വയസിൽ ഇത്രയും സർവൈവ് ചെയ്ത് വരികയെന്നത് വലിയ കാര്യമാണ്. മാത്രമല്ല സാധാരണ കുടുംബത്തിൽ നിന്നും ഇത്ര വരെ എത്തുകയെന്നതും വലിയ നേട്ടം തന്നെയാണ്. ജാസ്മിൻ വിജയിക്കണമോയെന്നൊക്കെ ജനങ്ങളുടെ തീരുമാനമാണ്. ജിന്റോയെ പിന്തുണച്ചത് അദ്ദേഹത്തെ വ്യക്തിപരമായി അറിയുന്നത് കൊണ്ടാണ്. ജിന്റോ ജയിച്ചത് അദ്ദേഹം തനിച്ച് നടത്തിയ കഠിന്വാധ്വനം കൊണ്ടുതന്നെയാണെന്നും റോബിൻ പറഞ്ഞു.

സീസൺ 1 വിജയിയായ സാബു മോനെ കുറിച്ചുള്ള ചോദ്യത്തിന് ഗെയിമർ എന്ന നിലയിൽ വളരെ ഇഷ്ടപ്പെട്ട വ്യക്തിയാണ് സാബുമോൻ എന്ന് റോബിൻ പറഞ്ഞു. സീസൺ 1 ഞാൻ കണ്ടിട്ടില്ല. ചില വീഡിയോസ് മാത്രമാണ് കണ്ടത്. അദ്ദേഹം വളരെ സ്ട്രോങ് ആന്റ് ബോൾഡ് ആയിട്ടുള്ള വ്യക്തിയാണ്. പുള്ളിയുടെ ചില കാര്യങ്ങളോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം വിജയമാണ്. ഒറ്റയ്ക്ക് ഫൈറ്റ് ചെയ്ത് മുന്നോട്ട് വന്നയാളാണെന്നും റോബിൻ വ്യക്തമാക്കി. സീസൺ ടുവിലെ രജിത്കുമാറിനെക്കുറിച്ചും റോബിൻ സംസാരിച്ചു. രജിത് കുമാർ സാറിനെ കുറിച്ച് കൂടുതലായി അറിയുന്നത് ബിഗ് ബോസ് സീസൺ 2 യിൽ വന്നതിന് ശേഷമാണെന്നും അറിവും വിവരവും ബോധവുമുള്ള ആളാണ് അദ്ദേഹമെന്നും അദ്ദേഹത്തിന്റെ ഗെയിം രീതിയല്ല എന്റേത്. കുറെ അധികം ആളുകളെ വ്യക്തിപരമായി സഹായിക്കുന്ന ആളാണെന്ന് കേട്ടിട്ടുണ്ട് എന്നും ഈയൊരു പ്രായത്തിൽ ഇത്രയും ഊർജത്തോടെ സ്വന്തം പാഷന് പിന്നിൽ പോകുന്നതൊക്കെ വലിയ കാര്യമാണ് എന്നും സീസൺ 5 ൽ ഗസ്റ്റായി പോയപ്പോഴാണ് അദ്ദേഹത്തെ നേരിൽ പരിചയപ്പെടുന്നത്. എന്റെ ജോലി മാറ്റി വെച്ച് എന്തിനാണ് ഈ ഫീൽഡിലേക്ക് വന്നതെന്ന് അദ്ദേഹം ചോദിച്ചിട്ടുണ്ട് എന്നും റോബിൻ പറയുന്നു. ഒരു ലക്ചർ ആയിരുന്ന രജിത് കുമാർ ആ ജോലി വിട്ടാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പാഷന് പുറകെ പോകുന്നത്. അതൊക്കെ ഓരോരുത്തരുടെ സന്തോഷമാണെന്നും റോബിൻ വ്യക്തമാക്കി.