വീണ്ടും കിടിലൻ ഫോട്ടോഷൂട്ടുമായി സാധിക, ഏറ്റെടുത്ത് ആരാധകരും!

Sadhika Venugopal Photoshoot
Sadhika Venugopal Photoshoot

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ  വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. കൂടാതെ മോഡല്‍ കൂടിയായ സാധിക അൽപ്പം മോഡേൺ വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടി നൽകാനും താരം മറക്കാറില്ല.
സാധിക പങ്കുവെക്കുന്ന തന്റെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. താരത്തിന്റെ പല ചിത്രങ്ങൾക്ക് നേരെയും കടുത്ത വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ വളരെ ശക്തമായി തന്നെ മുന്നോട്ട് പോകുകയാണ് സാധിക.

വിമർശനങ്ങൾ എല്ലാം കാറ്റിൽ പറത്തി തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സാധിക ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. ദിലീപ് ഡി.കെ പകർത്തിയ ചിത്രത്തിൽ അതീവസുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. കറുത്ത നിറത്തിൽ മനോഹരമായ പൂക്കൾ പതിച്ചിരിക്കുന്ന സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. ഇന്ത്യൻ സിനിമ ഗാലറിക്ക് വേണ്ടി നടത്തിയ താരത്തിന്റെ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിത്രം പങ്കുവെച്ച് നിമിഷ നേരം കൊണ്ടാണ് ആരാധകർ താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.

ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക സിനിമ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. “കലികാലം”, “എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും”,”ബ്രേക്കിംഗ് ന്യൂസ്” തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് . ശേഷം നിരവതി ടെലിവിഷൻ പരമ്പരകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.