‘ഭൗമ’യിൽ ജേക്കബായി സാഗർ സൂര്യ; മാസ് ലുക്കിൽ ക്യാരക്ടർ പോസ്റ്റർ പുറത്ത്, റിലീസ് നവംബർ 12ന്

വ്യത്യസ്തമായ പ്രമേയവും താരനിരയുമായി പ്രേക്ഷകരിലേക്ക് എത്തുന്ന ‘ഭൗമ’യിലെ സാഗർ സൂര്യയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ജേക്കബ് എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. മാസ് ലുക്കിൽ ഗ്ലാസ് ഉയർത്തി ചിയേഴ്സ് പറയുന്ന സാഗർ സൂര്യയുടെ പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവംബർ 12ന് തിയേറ്ററുകളിലെത്തും. കേരളത്തിൽ ഭാവന റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

രേവതി ശർമ്മ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ്. ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് റെജിൻ എസ്. ബാബുവാണ്. പ്രേക്ഷക പ്രശംസ നേടിയ ‘പെൻഡുലം’ എന്ന ചിത്രത്തിന് ശേഷം റെജിൻ ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും ‘ഭൗമ’യ്ക്കുണ്ട്.

ശരൺ വേലായുധനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് സൂരജ് ഇ.എസ്. നിർവഹിക്കുന്നു. ക്രിസ്റ്റോ സേവ്യറാണ് സംഗീതസംവിധായകൻ. ഡാനിഷ് കെ.എ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. അപ്പുണ്ണി സജൻ പ്രൊഡക്ഷൻ ഡിസൈനും ഡോണി കടമ്മനിട്ട കഥയും നിർവഹിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്, ഫൈനൽ മിക്സ് എം.ആർ. രാജാകൃഷ്ണൻ, കളറിംഗ് ലിജു പ്രഭാകർ, കോസ്റ്റ്യൂം ഗോപിക ഉണ്ണികൃഷ്ണൻ, മേക്കപ്പ് റോണി വെള്ളത്തൂവൽ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. അബ്രു സൈമൺ ചീഫ് അസോസിയേറ്റ് ഡയറക്ടറായും കലൈ കിങ്സൺ സ്റ്റണ്ട് കൊറിയോഗ്രാഫറായും സിബിൻ വർഗീസ് ആർട്ട് ഡയറക്ടറായും പ്രവർത്തിക്കുന്നു. ജിതിൻ എസ്. ബാബുവാണ് സ്റ്റിൽസ്. പബ്ലിസിറ്റി ഡിസൈൻ മാ മി ജോ. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്. പി.ആർ.ഒമാർ വാഴൂർ ജോസും ആതിര ദിൽജിത്തുമാണ്. വ്യത്യസ്തമായ ഫസ്റ്റ് ലുക്കിനും താരനിരയ്ക്കും പിന്നാലെ സാഗർ സൂര്യയുടെ ക്യാരക്ടർ പോസ്റ്ററും ശ്രദ്ധ നേടുമ്പോൾ, നവംബർ 12ന് തിയേറ്ററുകളിലെത്തുന്ന ‘ഭൗമ’യ്ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.