അന്ന് എല്ലാവരും പരിഹസിച്ചത് ഉണ്ടക്കണ്ണൻ എന്ന്! എന്നാൽ ആ ഉണ്ടക്കണ്ണുകളാണ് എന്നെ സിനിമയിലെത്തിച്ചത്; സൈജു കുറുപ്പ് 

നിരവധി വെത്യസ്ത കഥാപാത്രങ്ങൾ ചെയ്യ്ത നടനാണ്  സൈജു കുറുപ്പ്, ഇപ്പോൾ താരം തന്റെ കണ്ണുകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, അന്ന് ബോഡി ഷെയിംഗ് ഒന്നുമില്ലായിരുന്നു എന്നാലും അന്നൊക്കെ തന്റെ കണ്ണുകൾ കണ്ടു ഒരുപാടുപേര് ഉണ്ടക്കണ്ണൻ  എന്ന് പരിഹസിച്ചിരുന്നു,അന്ന് ഞാൻ ഒരു നടൻ ആകുമെന്ന് ആരും ചിന്തിച്ചിരുന്നില്ല , എങ്കിലും തന്നെ ഉണ്ടക്കണ്ണൻ  എന്ന് വിളിക്കുമ്പോൾ ഒരുപാട് വിഷമം തോന്നിയിരുന്നു,

എന്നാൽ ഹരിഹരൻ സാർ അദ്ദേഹത്തിന്റെ സിനിമയിലേക്ക് എടുക്കാൻ കാരണം തന്നെ എന്റെ ഈ ഉണ്ടക്കണ്ണുകൾ തന്നെയാണ്, എന്നാൽ ഇപ്പോൾ എന്റെ ഈ കണ്ണിന് കുറച്ചു കാഴ്ച്ചക്കുറവുണ്ട് ഒരു ചിരിയോടു സൈജുകുറുപ്പ് പറയുന്നു, ഹരിഹരൻ സംവിധാനം ചെയ്യ്ത മയൂഖം എന്ന ചിത്രത്തിലൂടെ ആയിരുന്നു സൈജു കുറുപ്പ് സിനിമയിലേക്ക് പ്രവേശിച്ചത്

ചിത്രത്തിൽ നായിക ആയി എത്തിയത് മംമ്ത മോഹൻദാസ് ആയിരുന്നു, അതിനു ശേഷം നടൻ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു, ഇപ്പോൾ താരം പുതുതായി അഭിനയിക്കുന്ന ചിത്രം നുണക്കുഴിയിലാണ്,