സ്ത്രീകള്‍ മാത്രം ചോദ്യം ചെയ്യപ്പെടുന്നു, മനസ് തകര്‍ന്ന് സാമന്ത

samantha-nagachaitanya.new
samantha-nagachaitanya.new

തെന്നിന്ത്യന്‍ നായിക സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത കുറച്ച് ദിവസങ്ങളായി പുറത്ത് വന്നിട്ട്. വാര്‍ത്ത വന്നത് മുതല്‍ സാമന്തയെ കുറ്റപ്പെടുത്തിയാണ് എല്ലാവരും എത്തിയത്. നടിയെ കുറിച്ച് പല കഥകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സാമന്തയ്ക്ക് വേറെ പ്രണയമുണ്ടെന്നും കുഞ്ഞിനെ പ്രസവിക്കാന്‍ വയ്യെന്നുമൊക്കെയുള്ള കഥകള്‍. ഇപ്പോഴിതാ, ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പരോക്ഷ പ്രതികരണവുമായി സാമന്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.

ഒരേ വിഷയത്തില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രവര്‍ത്തികളെ സമൂഹം പലതരത്തിലാണ് കാണുന്നത് എന്നാണ് താരം പറയുന്നത്. ”സ്ത്രീകള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ നിരന്തരം ധാര്‍മികമായി ചോദ്യം ചെയ്യപ്പെടുകയാണ്. എന്നാല്‍ അതേസമയം പുരുഷന്മാര്‍ ചെയ്യുമ്പോള്‍ ധാര്‍മികമായി ചോദ്യം ചെയ്യപ്പെടുന്നില്ല. അങ്ങനെയാണെങ്കില്‍ ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ അടിസ്ഥാനപരമായി ധാര്‍മികതയില്‍ അല്ല ജീവിക്കുന്നത്” ഇതായിരുന്നു സാമന്ത നടത്തിയ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ ആയിരുന്നു താരം ഈ കാര്യം പങ്കുവെച്ചത്.