
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യ്ത ‘മനസിനക്കരെ’ എന്ന ചിത്രത്തിലൂടെയാണ് നടി നയൻതാര സിനിമയിലേക്ക് എത്തപ്പെട്ടത്. എന്നാൽ ഇന്നവർ തെന്നിന്ത്യയുടെ തന്നെ ലേഡി സൂപ്പർസ്റ്റാറാണ്, ഇപ്പോൾ നയൻ താരയെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്. ‘എന്നും എപ്പോഴും’ എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ നയന്‍താര തന്നെ കാണാന്‍ വന്നിരുന്നു, അന്ന് മഞ്ജു വാര്യരും, ലെനയുമുണ്ട്. മഞ്ജുവിന് ഏതോ അവാര്‍ഡ് കിട്ടിയ ദിവസമാണ്. കുറെ ചാനലുകാരും പത്രക്കാരുമെത്തിയിട്ടുണ്ട്.

അന്ന് ‘ഭാസ്ക്കര്‍ ദ റാസ്കല്‍’ എന്ന സിനിമയുടെ ഷൂട്ടിങ് അതിനടുത്ത് തന്നെ നടക്കുന്നുണ്ടായിരുന്നു, പെട്ടെന്നൊരു കാറില്‍ നയന്‍താര അവിടേക്ക് വന്നിറങ്ങി. ചാനലുകാരും ഷൂട്ടിങ് യൂണിറ്റിലുള്ളവരുമൊക്കെ നയന്‍സിന് ചുറ്റും കൂടി. എല്ലാവരോടും ചിരിച്ച്, ചെറിയ രീതിയിൽ കുശലം പറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ സ്ഥലംവിട്ടു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ എന്റെ ഫോണിലേക്ക് നയന്‍താരയുടെ ദീര്‍ഘമായ ഒരു മെസേജ് വന്നു. ഉള്ളടക്കം ഇങ്ങനെയായിരുന്നു, ഷൂട്ടിങ് അടുത്ത് നടക്കുന്നുണ്ടന്നറിഞ്ഞപ്പോള്‍ എന്നെ കാണാന്‍ മാത്രമായി ഓടിയെത്തിയതാണെന്നും, വിചാരിച്ചതിലും കൂടുതല്‍ ആളുകളും പത്രക്കാരുമൊക്കെ ഉണ്ടായിരുന്നത് കൊണ്ട് കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ തിരിച്ചുപോന്നതെന്നും അവർ പറഞ്ഞു.
കൂടാതെ ഒപ്പം ഹൃദയത്തില്‍ തൊടുന്ന ചില വാക്കുകളും, സിനിമ എന്ന അത്ഭുത ലോകത്തിന്റെ വാതിലുകള്‍ എനിക്ക് മുന്നില്‍ തുറന്നുതന്നത് താങ്കളാണ്. താങ്കള്‍ പ്രതീക്ഷിച്ചതുപോലെയുള്ള അഭിനയ മികവ് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ഞാനതിന് ശ്രമിച്ചുകൊണ്ടേയിരിക്കും. ഇതെന്റെ ഗുരുവിന് നല്കുന്ന വാക്കാണ് എന്നുള്ള വാചകം, ശരിക്കും പറഞ്ഞാൽ അവരുടെ ഈ മെസേജ് കണ്ടപ്പോൾ തനിക്ക് സന്തോഷവും, ഒപ്പം അഹങ്കാരവും തോന്നി, ശരിക്കും പറഞ്ഞാൽ നയന്‍താര സിനിമയിലെത്താന്‍ ഞാനൊരു നിമിത്തമായി എന്നല്ലാതെ അവരുടെ വളര്‍ച്ചയില്‍ മറ്റൊരു പങ്കും എനിക്കില്ല, എല്ലാം അവരുടെ പരിശ്രമ ഫലമാണ്, സത്യൻ അന്തിക്കാട് പറഞ്ഞു.












