
അനശ്വര നടന്‍ തിലകന്റെ മകന്‍ ആയതിനാല്‍ ഷമ്മി തിലകനെ കൂടുതലായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരുപാട് സിനിമകളില്‍ വില്ലനായും സഹതാരം ആയിട്ടുമൊക്കെ ഷമ്മി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നും താരപുത്രനെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ഇപ്പോള്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളിലൂടെയുമാണ് ആരാധകര്‍ ഇക്കാര്യം അറിയുന്നത്. ഇപ്പോഴിതാ ഭരതനാട്യത്തിലെ തന്റെ അരങ്ങേറ്റത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് ഫേസ്ബുക്കിലൂടെ ഷമ്മി തിലകന്‍ പങ്കുവെച്ച ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അരങ്ങേറ്റം. അമ്മയുടെ (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ) പാദങ്ങളില്‍ നമസ്‌കരിച്ച്, എന്ന ക്യാപ്‌നില്‍ മൂന്നാല് ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തിരുന്നത്.

നൃത്തത്തിനിടെ എടുത്തതും അമ്മയ്ക്ക് ദക്ഷിണ കൊടുക്കുന്നതുമടക്കമുള്ള ചിത്രങ്ങളായിരുന്നു ഇതെല്ലാം.ചിത്രങ്ങള്‍ കണ്ട ആരാധകര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. രസകരമായ കമന്റുകളാണ് ആരാധകര്‍ നല്‍കുന്നത്. അതേസമയം, ഷമ്മിയിലെ നടനെ വേണ്ട പോലെ ഉപയോഗിക്കാനായില്ലെന്നും ഇനിയും അദ്ദേഹത്തെ തേടി വ്യത്യസ്തമായ വേഷങ്ങള്‍ എത്തട്ടെയെന്നും ആരാധകര്‍ പറയുന്നു.

എന്നാല്‍ ആ പ്രതീക്ഷ കുറഞ്ഞുതുടങ്ങിയെന്ന് ഷമ്മി തിലകനും മറുപടി കുറിച്ചിട്ടുണ്ട്. സംവിധായകന്‍ ഹരിഹരന്‍ സംവിധാനം ചെയ്യുവാന്‍ പോകുന്ന കുഞ്ചന്‍ നമ്ബ്യാര്‍ ചെയ്യാന്‍ ഞാന്‍ ഒത്തിരി ആഗ്രഹിക്കുന്നുവെന്നും ഷമ്മി തിലകന്‍ കമന്റുകളില്‍ പറയുന്നു. അഭിനയം,ഡബ്ബിങ്,പാട്ട്, നൃത്തം മാത്രമല്ല ചിത്ര രചനകൂടി ഒപ്പമുണ്ടെന്ന് നടന്‍ പറയുന്നു.











