
ഐഡിയ സ്റ്റാർ സിങ്ങർ വേദിയിലൂടെ ശ്രദ്ധയമായ താരമാണ് സോണിയ. ഐഡിയ സ്റ്റാർ സിങ്ങർ ഉൾപ്പെടെ നാല് റിയാലിറ്റി ഷോകളിൽ വിജയിച്ചാണ് സോണിയ സംഗീത ലോകത്തേക്ക് ഇടം കണ്ടെത്തിയത്. 2008 സ്റ്റാർ സിങ്ങർ വേദിയിൽ നിന്നുമാണ് സോണിയ വിജയം കൈവരിച്ചത്. വിജയിയായ സോണിയക്ക് ഒരുകോടി വിലമതിക്കുന്ന ഫ്ലാറ്റും ലഭിച്ചിരുന്നു. താരത്തിന്റെ പുത്തൻ വിശേഷം ആണ് സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചത്.

താരത്തിന്റെ വളകാപ്പ് ചടങ്ങിന്റെ വിശേഷങ്ങൾ ആണ് സോണിയ പങ്ക്‌വെച്ച് എത്തിയിരിക്കുന്നത്. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്. നിരവധി ആരാധകർ ഉള്ള വ്യക്തിയാണ് സോണിയ. ഇപ്പോൾ താരത്തിന്റെ വളകാപ്പ് ചടങ്ങും ഗർഭിണി ആയ വിശേഷങ്ങളും മറ്റുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗർഭിണി ആയിട്ടുള്ള സംഗീത കച്ചേരിയ്ക്ക് പങ്കെടുത്ത ചിത്രങ്ങളും മറ്റും താരം പങ്ക് വെച്ചിരുന്നു.















