തോബാ..തോബാ ഒന്നും കളിയ്ക്കാൻ മമ്മൂക്കക്ക് പറ്റില്ല കാർന്നോരെ! മതനിയമം പഠിപ്പിക്കാനിറങ്ങിയ ഒ അബ്‌ദുള്ളയെ എയറിലാക്കി സോഷ്യൽ മീഡിയ; ഇതോടെ, അബ്‌ദുള്ള തന്റെ പോസ്റ്റ് പിൻവലിച്ചു

മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണമെന്നുമായിരുന്നു അബ്‌ദുള്ള പറഞ്ഞത്

മമ്മൂട്ടിയെ മതനിയമം പഠിപ്പിക്കാനിറങ്ങിയ മാധ്യമം ദിനപ്പത്രത്തിന്റെ മുന്‍ എഡിറ്ററും, ജമാ അത്തെ ഇസ്ലാമി പ്രഭാഷകനുമായ ഒ അബ്ദുള്ളയെ ‘എയറിലാക്കി’ സോഷ്യൽമീഡിയ, അസുഖബാധിതനായ മമ്മൂട്ടിക്കുവേണ്ടി ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് കഴിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി അബ്‌ദുള്ള രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ വഴിപാട് മോഹന്‍ലാല്‍ നടത്തിയത്, ഇത് മുസ്ലീം മതനിയമത്തിന് എതിരാണെന്നും, മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണമെന്നുമായിരുന്നു അബ്‌ദുള്ള പറഞ്ഞത്.

എന്നാലിപ്പോൾ, മതനിയമം പറഞ്ഞ അബ്ദുള്ളയെ സോഷ്യല്‍ മീഡിയ ഒന്നാകെ എതിര്‍ത്തു. ചിലര്‍ മമ്മൂട്ടി തൗബ ചെയ്യണമെന്ന അദേഹത്തിന്റെ നിര്‍ദേശത്തെ കളിയാക്കുകയും തോബാ തോബയൊന്നും മമ്മൂട്ടിയെകൊണ്ട് കളിക്കാന്‍ പറ്റില്ല കാര്‍ന്നോരെയെന്നും അബ്ദുള്ളയെ കളിയാക്കിയിട്ടുണ്ട്. മമ്മൂക്കക്ക് ഒന്നാമത് ഡാൻസ് അത്ര വശമില്ല. പിന്നെ പുള്ളിടെ ഹെല്‍ത്ത് കണ്ടിഷനും ഇപ്പോ ശരിയല്ല. ഇതിന്റെ ഇടേല്‍ നിങ്ങള്‍ തോബാ…തോബ ഒക്കെ ചെയ്യണമെന്നു പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്.

അല്ലെങ്കിൽ പിന്നെ അതുമാറ്റിവല്ല സിംപിൾ സ്റ്റെപ്പ് കൊടുക്കുക, പുള്ളി സുഖം പ്രാപിച്ച്. ആരോഗ്യം ഒക്കെ വീണ്ടെടുത്ത് വന്നിട്ട് നമുക്ക് പുള്ളിയെ കൊണ്ട് ചെയ്യിക്കാമെന്നും ചിലര്‍ പരിഹസിക്കുകയും ചെയ്യ്തു. വിമര്‍ശനം രൂക്ഷമായതോടെ ഒ അബ്ദുള്ള മതനിയമ പോസ്റ്റ് മുക്കി. അതേസമയം,  സോഷ്യൽമീഡിയിലടക്കം   ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍ തന്നെ രംഗത്തെ എത്തിയിരുന്നു . മമ്മൂട്ടി സഹോദരനും സുഹൃത്തുമാണ്. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണ് എന്നും മോഹൻലാൽ പറഞ്ഞിരുന്നു.