‘പെണ്ണുകാണാൻ പോയപ്പോൾ താൻ ജെസ്‌നയോടു ചില കാര്യങ്ങൾ ചോദിച്ചു ‘ ; ഭാര്യയെപ്പറ്റി സ്റ്റീഫന്‍ ദേവസ്സി

മലയാളികൾക്ക് ഏറെ സുപരിചിതനാണ് സ്റ്റീഫന്‍ ദേവസ്സി. കീബോർഡിസ്റ്റായ  സ്റ്റീഫൻ ദേവസ്സി മലയാള ടെലിവിഷൻ ചാനലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത് . പ്രായഭേദമന്യേ സംഗീതാസ്വാദകർക്ക് പ്രിയങ്കരനുമാണ് സ്റ്റീഫൻ ദേവസി. തന്റെ വിരലുകളിലെ മാന്ത്രിക സംഗീതം കൊണ്ട് കേള്‍വിക്കാരെ മറ്റൊരു ലോകത്തിലേക്ക് നയിക്കുന്ന സുമുഖനായ സൗമ്യനായ പ്രതിഭ കൂടിയാണ് സ്റ്റീഫന്‍ ദേവസ്സി. തന്റെ മാസ്മരിക സംഗീതം കൊണ്ട് ശ്രോതാക്കളെ സ്റ്റീഫൻ ദേവസി അത്ഭുതപ്പെടുത്തിയതിന് കണക്കില്ല. സംഗീത റിയാലിറ്റി ഷോയിലും സ്റ്റീഫന്‍ ദേവസി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സ്റ്റീഫന്‍ ദേവസ്സി. മലയാളത്തിലെ ഒരു മാസികയ്ക്ക്  നല്‍കിയ അഭിമുഖത്തിലാണ് സ്റ്റീഫന്‍ ദേവസ്സി ഇപ്പോൾ തന്റെ മനസ് തുറന്നിരിക്കുന്നത്. ഭാര്യ ജെസ്‌നയും സ്റ്റീഫനൊപ്പമുണ്ട്. തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിക്കുന്നുണ്ട്. ഒരിക്കല്‍ ദുബായില്‍ ഒരു പ്രോഗ്രാമിന് പോയതായിരുന്നു. പ്രോഗ്രാം കഴിഞ്ഞ് എന്റെ ചേട്ടന്‍ അടുത്തു വന്നു. അടുത്ത ദിവസം രാവിലെ ഒരു സ്ഥലം വരെ പോകാനുണ്ടെന്നും വേറെ പ്രോഗ്രാമൊന്നും ഏല്‍ക്കരുതെന്നും പറഞ്ഞു. രാവിലെ കാറില്‍ കയറിയപ്പോഴാണ് പെണ്ണുകാണല്‍ ചടങ്ങിനാണ് പോകുന്നതെന്ന് മനസിലായത്. ആദ്യ കണ്ടുമുട്ടലില്‍ തന്നെ ജെസ്‌നയെ ഇഷ്ടമായി. എങ്കിലും കുറച്ച് കാര്യങ്ങള്‍ അവളോട് ചോദിച്ചുഎന്നും സ്റ്റീഫന്‍ പറയുന്നു. ആരെങ്കിലും നിര്‍ബന്ധിച്ചിട്ടാണോ നീ കല്യാണത്തിന് തയ്യാറാകുന്നത്? സ്വന്തം തീരുമാനം തന്നെയല്ലേ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ആയിരുന്നു അത്.

സ്വന്തം തീരുമാനമല്ലെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നും പറഞ്ഞു. പക്ഷെ അവള്‍ ഒന്നും പറഞ്ഞില്ല എന്നാണ് സ്റ്റീഫന്‍ ദേവസ്സി പറയുന്നത്. പിന്നാലെ ഭാര്യ ജെസ്‌ന ഇതിനു മറുപടി നല്‍കുന്നുണ്ട്. ആ സമയത്ത് ഞാന്‍ ശരിക്കും തയ്യാറായിരുന്നില്ല. പക്ഷെ ചോദ്യമൊക്കെ കേട്ടതോടെ കുടുതല്‍ ഇഷ്ടവും ബഹുമാനവും തോന്നി. അന്നെടുത്ത തീരുമാനത്തില്‍ ഞാന്‍ സന്തോഷവതിയാണെന്നാണ് ജെസ്‌ന പറയുന്നത്. തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചും മകന്‍ ഷോണിന്റെ വരവോടെയുണ്ടായ മാറ്റത്തെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് തുടക്കത്തിലൊന്നും കുടുംബത്തെ അധികം ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. പരിപാടികള്‍ മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ കുഞ്ഞുപിറന്നതോടെ പല പരിപാടികളോടും നോ പറയാന്‍ തുടങ്ങി. അവന്റെ ഓരോ വളര്‍ച്ചയും കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പലപ്പോഴും പരിപാടി കഴിഞ്ഞ് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങും. വിദേശത്താണെങ്കില്‍ കിട്ടുന്ന ആദ്യത്തെ വിമാനത്തില്‍ തന്നെ നാട്ടിലേക്കെത്താനായിരിക്കും ശ്രമമെന്നാണ് സ്റ്റീഫ് പറയുന്നത്. ആദ്യമൊക്കെ എനിക്കും ബുദ്ധിമുട്ടായിരുന്നുവെന്നാണ് ജെസ്‌ന പറയുന്നത്. പിന്നീടത് ശീലമായി.

ഷോണിന്റെ വരവോടെ അദ്ദേഹം കൂടുതല്‍ സമയം ഞങ്ങള്‍ക്കൊപ്പമായി. ഷോപ്പിങ്, യാത്രകള്‍, അങ്ങനെ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പലതിനും സമയം കണ്ടെത്തി. പ്രോഗ്രാമുകളിലും പലപ്പോഴും കൂടെ യാത്ര ചെയ്യാറുണ്ട്. എന്നാല്‍ ഒരുപാട് തിരക്കുള്ള ഷെഡ്യൂളുകളാണെങ്കില്‍ മാറി നില്‍ക്കമെന്നും ജെസ്‌ന പറയുന്നു. അച്ഛന്റെ പാതയിലൂടെ മകനും സംഗീതത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈയ്യടുത്ത് ഇരുവരും ഒരുമിച്ച് പരിപാടി അവതരിപ്പിച്ചിരുന്നു. ഞാനും ഷോണും ദുബായില്‍ ഒരുമിച്ച് പെര്‍ഫോം ചെയ്തിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്. അതവന്റെ ആദ്യത്തെ അന്താരാഷ്ട്ര വേദിയായിരുന്നു. ഞങ്ങള്‍ രണ്ടു പേരുടേയും പെര്‍ഫോമന്‍സ് കഴിഞ്ഞ വര്‍ഷം ഒരു റിയാലിറ്റി ഷോയുടെ ഉദ്ഘാടന ചടങ്ങായിരുന്നുവെന്നാണ് സ്റ്റീഫന്‍ പറയുന്നത്. അതേസമയം  ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന മോഹൻലാൽ ചിത്രത്തിനു മാത്രമാണ് ഇദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചത്. മറ്റു നിരവധി ചിത്രങ്ങളുടെ മ്യൂസിക് അറേഞ്ചർ ആയി സ്റ്റീഫൻ പ്രവർത്തിച്ചിട്ടുണ്ട്. റൊമാൻസാസേക്രഡ് ചാന്റ്സ് തുടങ്ങി ചില സംഗീത ആൽബങ്ങളും സ്റ്റീഫൻ തയ്യാറാക്കിയിട്ടുണ്ട്.