സുരാജിന്റെ വൈകാരിക പ്രകടനം, പ്രേക്ഷകരുടെയും കണ്ണ് നിറച്ച് ‘ഹെയിൽ മേരി

സുരാജിന്റെ വൈകാരിക പ്രകടനം, പ്രേക്ഷകരുടെയും കണ്ണ് നിറച്ച് ‘ഹെയിൽ മേരി

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും മാർട്ടിൻ പ്രക്കാട്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഹെയിൽ മേരി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ‘മാരിവില്ലിൻ ചിറകെ’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സെബാ മൂൺ ശബ്ദം നൽകിയിരിക്കുന്നു. നവംബർ 26ന് ചിത്രം തിയേറ്ററുകളിലെത്തും. പുറത്തുവന്ന ഗാനരംഗത്തിൽ ഏറെ ശ്രദ്ധ നേടുന്നത് സുരാജ് വെഞ്ഞാറമൂടിന്റെ വൈകാരിക പ്രകടനമാണ്. ബാലതാരം അക്ഷര ഷൈനോധും ഗാനരംഗത്തിൽ സുരാജിനൊപ്പം എത്തുന്നുണ്ട്. കണ്ണുനിറയ്ക്കുന്ന രംഗങ്ങളിലൂടെ പ്രേക്ഷകരെയും വൈകാരികമായി സ്പർശിക്കുന്ന പ്രകടനമാണ് സുരാജ് കാഴ്ചവെച്ചിരിക്കുന്നത്.

‘ജയിലർ 2’വിലെ വില്ലൻ വേഷത്തിന് ശേഷം ശക്തമായ കഥാപാത്രവുമായാണ് സുരാജ് ഹെയിൽ മേരിയിലെത്തുന്നത്. നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, അനു സിതാര, ജഗദീഷ്, വിനയ് ഫോർട്ട്, സുഹാസിനി മണിരത്നം, ഹക്കീം ഷാ, കാവ്യ രാമചന്ദ്രൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രശസ്ത സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘എബിസിഡി’, ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ മാർട്ടിൻ പ്രക്കാട്ടിനൊപ്പം സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും നിർമാണ പങ്കാളികളാണ്.

റോബി വർഗീസ് രാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീതാവകാശം ജേക്സ് ബിജോയിയുടെ ഉടമസ്ഥതയിലുള്ള ജെഎക്സ്ബി റെക്കോർഡ്സിനാണ്. ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ. റോണക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ഷബീർ മലവട്ടത്താണ് പ്രൊഡക്ഷൻ കൺട്രോളർ. കലൈ കിങ്സൺ, സന്തോഷ് എന്നിവരാണ് ആക്ഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. വിഷ്ണു സുജാതനാണ് സൗണ്ട് ഡിസൈൻ. ആരിഷ് അസ്ലം, ജിബിൻ ജോൺ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരാണ്. അനൂപ് ചന്ദ്രൻ ചീഫ് അസോസിയേറ്റ് ക്യാമറാമാനായും അശ്വിൻ രമേഷ് സെക്കൻഡ് യൂണിറ്റ് ക്യാമറാമാനായും പ്രവർത്തിക്കുന്നു. സിദ്ധാർത്ഥ് എസ്., രാജീവ് സേതുലാൽ ബി. എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. ശ്രീക് വാര്യർ കളറിങ്ങും പ്രോമിസ് വിഎഫ്എക്സും നിർവഹിക്കുന്നു. സാബി ഹംസയാണ് സ്റ്റിൽസ്. പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മങ്ക്സ്.
വൈകാരികമായ പ്രമേയവും ശ്രദ്ധേയമായ താരനിരയുമായി എത്തുന്ന ‘ഹെയിൽ മേരി’യുടെ ആദ്യ ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.