
കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തി സുരേഷ് ഗോപി. ‘ഒറ്റക്കൊമ്പന്‍’ സിനിമയുടെ ചിത്രീകരണം പൂജപ്പുര സെന്‍ട്രല്‍ ജയില്‍വളപ്പില്‍ ആരംഭിച്ചു. സിനിമാഭിനയത്തിന് കേന്ദ്രം അനുമതി നല്‍കിയതോടെയാണ് ഏറെ നാളായി ചര്‍ച്ചയായിരുന്ന ‘ഒറ്റക്കൊമ്പന്‍’ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ ചിത്രീകരണത്തിനൊപ്പം കേന്ദ്രമന്ത്രിയുടെ ഓഫീസും സെറ്റില്‍ പ്രവര്‍ത്തിക്കും. സിനിമയിലെ അഭിനയത്തിന്റെ ഇടവേളകളില്‍ കേന്ദ്രമന്ത്രിയുടെ ചുമതലയിലേക്ക് സുരേഷ്ഗോപി മടങ്ങു൦. ഗോകുലം ഗോപാലന്‍ നിര്‍മിച്ച്, നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ജയില്‍വളപ്പിലെ ഗണപതി ക്ഷേത്രത്തില്‍ നടന്നു.
![]()
40 ദിവസത്തെ ഷെഡ്യൂള്‍ നല്‍കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അനുമതി നല്‍കിയിരിക്കുന്നത്. 10 ദിവസത്തേതാണ് ആദ്യ ഷെഡ്യൂള്‍. എന്നാൽ മൂന്ന് സിനിമകള്‍ക്കുകൂടി സുരേഷ്ഗോപി കരാര്‍ ഒപ്പിട്ടുണ്ടെങ്കിലും അഭിനയിക്കാന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. എന്നാൽ സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേഷകരെല്ലാം. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിന് ഉള്ളിലാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കുന്നത്. ചിത്രത്തിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന റിയൽ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.

കോട്ടയം, പാല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സിനിമയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ടൊരു രംഗമാണ് പൂജപ്പുര സെൻട്രൽ ജയിലിൽ വെച്ചാണ് ചിത്രീകരിക്കുന്നത്.ഒറ്റക്കൊമ്പന്‍ ഒരു ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയാണ്, ചിത്രം നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് എന്നിവരും മറ്റ് നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഒറ്റക്കൊമ്പനില്‍ അണിനിരക്കുന്നുണ്ട്.
![]()











