സിനിമയിലെ വസ്ത്രാലങ്കാര രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയ നടനാണ് ഇന്ദ്രന്‍സ്. ഏറെ കാലമായി കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രന്‍സ് ഇന്ന് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. താരത്തിന്റെ പു തിയ സിനിമയാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ചിത്രത്തില്‍ മൈക്ക്, ഗോളം, ഖല്‍ബ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.ഇപ്പോൾ താന്‍ രഞ്ജിത്തിനൊപ്പം ചെയ്ത സീനുകളെ കുറിച്ച് തുറന്നു പറയുകയാണ് നടൻ ഇന്ദ്രന്‍സ്.

രണ്ടുപേര്‍ അഭിനയിക്കുമ്പോള്‍ പ്രധാനപ്പെട്ട കാര്യം പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളാണ്. എനിക്ക് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന പുതിയ സിനിമയിലും അത്തരത്തിലുള്ള മുഹൂര്‍ത്തങ്ങളുണ്ട്,രഞ്ജിത്ത് സജീവിനൊപ്പം എനിക്ക് പ്രധാനപ്പെട്ട രണ്ട് സീനുകളുണ്ടായിരുന്നു. അത് രണ്ടും എന്റെ മനസില്‍ നിന്നും പോകാത്ത സീനുകളാണ്. അത്രയും പ്രധാനപ്പെട്ട സീന്‍ കൂടിയായിരുന്നു അത്. രഞ്ജിത്തിന്റെ കണ്ണില്‍ നോക്കിയാല്‍ തന്നെ എനിക്ക് സീന്‍ കിട്ടുമായിരുന്നു. അത്രയും പവര്ഫുള്ളായിട്ടാണ് അവന് അത് ചെയ്തത്, ഇന്ദ്രന്‍സ് പറയുന്നു.
അതേസമയം നിരവധി മികച്ച മലയാള സിനിമകളുടെ ഭാഗമായ ഒരു ഹാസ്യ നടനായിട്ടാണ്, ഇന്ദ്രൻസ് തന്റെ അഭിനയം കാഴ്ച്ച വെച്ചിരുന്നത്. ഒരു കാലത്തെ മലയാള സിനിമയിൽ വേറിട്ട അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച നടൻ കൂടിയാണ് ഇന്ദ്രൻസ്,












