
കോമഡി റോളുകൾ അധികം തനിക്ക് സിനിമയിൽ ലഭിച്ചിട്ടില്ലയെന്നും ഷോകളിലാണ് കൂടുതൽ കോമഡി ചെയ്തതെന്നും പറയുകയാണ് തെസ്നി ഖാൻ. തന്റെ കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി തെസ്നി ഖാനിപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. സിനിമയിൽ നിന്ന് താൻ പഠിച്ച കാര്യങ്ങളെക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്. സിനിമയിൽ നിൽക്കാൻ നമ്മൾ പഠിക്കണമെന്നും അതിന് പ്രത്യേക കഴിവ് വേണമെന്നും അല്ലാതെ സിനിമയിൽ നിൽക്കാൻ പറ്റില്ലയെന്നും തെസ്നിഖാൻ പറയുന്നു. എല്ലാവരോടും ഒരുപോലെ നിൽക്കണം. സംസാരിക്കേണ്ടവരോട് സംസാരിക്കണം. മിണ്ടേണ്ട എന്ന് തോന്നുന്നവരോട് നിശബ്ദരാവണം. എല്ലാവരോടും ഓപ്പൺ മൈൻഡ് ആയാൽ നമ്മളെ അത് ഒരുപാട് ബാധിക്കുമെന്നും നമ്മൾ പറയുന്നതല്ല ആൾക്കാർ കേൾക്കുക. അത് വേറെ രീതിയിൽ പോയി നമ്മൾ ഔട്ടാവാൻ സാധ്യതയുണ്ട് എന്നും പരമാവധി എതിർക്കാൻ പോകരുതെന്നും നമ്മൾ നമ്മുടെ കാര്യം നോക്കുക. നമ്മളക്കുറിച്ച് പരാതി വരാതിരിക്കാൻ ശ്രമിക്കണമെന്നും തെസ്നി ഖാൻ പറയുന്നു.

കാരവാൻ കിട്ടിയില്ലെങ്കിൽ പരാതിപ്പെടേണ്ട ആവശ്യമില്ലയെന്നും പരാതിപ്പെട്ടാൽ കാരവാനുണ്ടെങ്കിലേ അഭിനയിക്കാൻ വരൂ എന്ന് പറയുമെന്നും അതേസമയം ഇന്നത്തെ നിർമാതാക്കളെല്ലാം ആർട്ടിസ്റ്റുകൾക്ക് നല്ല സൗകര്യം നൽകുന്നുണ്ടെന്നും തെസ്നി ഖാൻ പറയുന്നു. മാത്രമല്ല ഭാഗ്യം എന്നൊന്നുണ്ടെങ്കിൽ എത്ര എതിർത്താലും എന്ത് പറഞ്ഞാലും അവർ കയറിപ്പോകുമെന്നും തെസ്നി ഖാൻ ചൂണ്ടിക്കാട്ടി. തന്നെ വിഷമിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചും തെസ്നി ഖാൻ സംസാരിച്ചു. ഒരാളെ നമ്മൾ ആഴത്തിൽ ഇഷ്ടപ്പെട്ടിട്ട് അവർ നമ്മളെ ചതിച്ചാൽ ഭയങ്കര ഡിപ്രഷൻ ആകും. സിനിമയ്ക്ക് പുറത്താണ് തനിക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടായത് എന്നും തങ്ങൾക്ക് കുറച്ച് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. നല്ല സുഹൃത്തായിരുന്ന ആൾ തെറ്റിദ്ധാരണയുടെ പുറത്തോ മറ്റോ പിരിഞ്ഞ് പോയിയെന്നും പുള്ളിയുടെ ക്യാരക്ടർ അങ്ങനെയാണെന്ന് മനസിലായി എന്നും സിനിമാ രംഗത്ത് തനിക്ക് ബീന ആന്റണി അടുത്ത സുഹൃത്താണെന്നും തെസ്നി പറയുന്നു. സിനിമ സെറ്റിൽ താനിപ്പോൾ അധികം സംസാരിക്കാറില്ലെന്നും തെസ്നി പറയുന്നു. നമ്മൾ പറയുന്നതായിരിക്കില്ല അത് മറ്റുള്ളവർ പറഞ്ഞ് വരുമ്പോഴെന്നും അതുകൊണ്ട് താനിപ്പോൾ വല്ലാതെ നിയന്ത്രിക്കുന്നു. അധികം തമാശകൾക്ക് താനിപ്പോൾ നിൽക്കാറില്ല. സൈലന്റായി നിൽക്കുകയാണ് ചോദിക്കുന്ന കാര്യങ്ങൾക്ക് ഉത്തരം പറയുക എന്ന രീതിയിലേക്ക് മാറി.\യെന്നും തെസ്നിഖാൻ പറയുന്നു. അനുഭവം ആണ് നമ്മളെ ഓരോന്നും പഠിപ്പിക്കുന്നതെന്നും തെസ്നി ഖാൻ പറയുന്നുണ്ട്. വലിയ നടിയായി താൻ മാറിയില്ലെങ്കിലും സിനിമാ കരിയറിലൂടെ തന്റെ കുടുംബത്തെ നല്ല രീതിയിൽ നോക്കാൻ പറ്റിയെന്നും തെസ്നി ഖാൻ വ്യക്തമാക്കി.

അതേസമയം വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന നടിയാണ് തെസ്നി ഖാൻ. കോമഡി ഷോകളിലൂടെ ശ്രദ്ധ നേടിയ തെസ്നി ഖാൻ സിനിമകളിൽ ക്യാരക്ടർ റോളുകൾ ലഭിച്ചു. ടെലിവിഷൻ രംഗത്തും തെസ്നി ഖാൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ വേഷങ്ങൾ തെസ്നി ഖാനെ തേടി വന്നു. അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടും അർഹമായ അവസരങ്ങൾ തെസ്നി ഖാന് പലപ്പോഴും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ലിറ്റിൽ ഹേർട്ട്സ് ആണ് തെസ്നിയുടെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. അതേസമയം തെസ്നിഖാന്റെ വിവാഹ ജീവിതവും ഒരിക്കൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ തെസ്നി ഒരിക്കൽ വിവാഹിതയായതാണ്. പക്ഷെ സ്വപ്നം കണ്ടത് പോലൊരു ജീവിതം തെസ്നി കിട്ടിയില്ല. തനിക്ക് ജീവിതത്തിൽ പട്ടിയാര് അബദ്ധമെന്നാണ് തെസ്നിഖാൻ തന്റെ വിവാഹത്തെകുറിച്ച് പറഞ്ഞത്.











