ഭാവിയിൽ കാലുമാറും എന്നൊക്കെ പറയുന്നവരുണ്ട്, എന്നാൽ ഞാൻ അതൊന്നും കാര്യമാക്കുന്നില്ല

അഭിനയ രം​ഗത്ത് വർഷങ്ങളായി തു‌ടരുന്ന നടിയാണ് തെസ്നി ഖാൻ. മാസങ്ങൾ മാത്രം നീണ്ടു നിന്ന തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് തെസ്നി ഖാൻ നേരത്തെ സംസാരിച്ചി‌ട്ടുണ്ട്. പിന്നീടൊരു വിവാഹത്തിന് നടി തയ്യാറായിട്ടുമില്ല. അത്തരമൊരു തീരുമാനത്തെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് തെസ്നി ഖാനിപ്പോൾ. ജീവിതത്തിൽ ഒരു കൂട്ട് തനിക്ക് താൽപര്യമില്ലാത്തത് കൊണ്ടാണ് എന്നാണ് വീണ്ടുമൊരു വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് തെസ്‌നിയുടെ മറുപടി. താൻ കണ്ടി‌ടത്തോളും താനറിയുന്ന കല്യാണം കഴിച്ചവരിൽ ചുരുക്കം ചിലരുടേ ബന്ധം തനിക്ക് അത്ര ശരിയായി തോന്നിയിട്ടില്ലയെന്നും നമുക്ക് എന്ന് പറയാൻ ഒരാളെ കിട്ടാൻ പ്രയാസമാണ് എന്നും തെസ്നിഖാൻ പറയുന്നു. നമ്മൾ അത്രയും വിശ്വസിച്ച് കല്യാണം കഴിച്ച് അയാൾക്ക് വേറെ ബന്ധമുണ്ടെന്നൊക്കെ അറിഞ്ഞാൽ താങ്ങാൻ പറ്റില്ലയെന്നും കാരണം താൻ അത്രയും ആഴത്തിൽ സ്നേഹിക്കുന്ന വ്യക്തിയാണ് എന്നാൽ വെറുത്താൽ പിന്നെ ആ വശത്തോട്ടില്ലയെന്നും തെസ്നിഖാൻ പറയുന്നു. സുഹൃത്തുക്കളായാൽ പോലും നമ്മുടെ കണ്ണിൽ കാണുന്നത് ഭാര്യയാണെങ്കിലും ഭർത്താവാണെങ്കിലും പരസ്പ്പരം ചതിക്കുന്നതാണെന്നും പെർഫെക്ട് ആയി നമ്മളോട് സംസാരിച്ചിട്ട് സ്വന്തം ഭർത്താവിനെ ചതിക്കുന്ന ഭാര്യയെയും ഭാര്യയെ ചതിക്കുന്ന ഭർത്താവിനെയും കാണുമ്പോൾ ഒന്നും വേണ്ടെന്ന് തോന്നുമെന്നും എന്തിനാണ് കല്യാണം കഴിക്കുന്നതെന്ന് വരെ തോന്നുമെന്നും തെസ്നിഖാൻ പറയുന്നു.

മാത്രമല്ല വിവാഹം കഴിഞ്ഞ് പാർട്ണർ ചതിച്ചാൽ താങ്ങാൻ പറ്റില്ലായെന്നും അപ്പോൾ എന്തിനാണ് അതിനൊക്കെ നിൽക്കുന്നതെന്ന് തോന്നുമെന്നും ഇപ്പോൾ ജോലിയുണ്ട്. വിളിക്കാനും ശല്യപ്പെ‌ടുത്താനും ആരുമില്ല. ഇഷ്ടമുള്ള ഡ്രസ് ഇടാം. ഇഷ്ടമുള്ളിടത്ത് പോകാം. നമ്മൾ സ്വതന്ത്ര്യമായി ജീവിച്ച് കാണിച്ച് കൊടുക്കുകയെന്നും ഇപ്പോൾ അതിനോട് താൻ യൂസ്ഡ് ആയിയെന്നും തെസ്നിഖാൻ പറയുന്നു. കൂട്ട് വേണമെന്ന് എല്ലാവരും പറയുന്നുണ്ട്. ഇത്ര വരെ ദൈവം എത്തിച്ചു. ഇനിയങ്ങോട്ടേക്കും ദൈവം തന്നെ തീരുമാനിക്കട്ടെയെന്നും നല്ലൊരാൾ ദൈവം വിധിച്ചിട്ടുണ്ടെങ്കിൽ വരുമോ എന്നറിയില്ലെന്നും തെസ്നി ഖാൻ പറയുന്നു. എനിക്ക് അബദ്ധം പറ്റിയിട്ടുണ്ട് എന്നും രണ്ട് മൂന്ന് മാസം കൊണ്ട് താൻ അത് കട്ട് ചെയ്തുവെന്നും പിന്നെ ഒരു കല്യാണത്തിന്റെ വിചാരം വന്നില്ല. തനിക്ക് പേടിയായി പോയി എന്നും തെസ്നിഖാൻ പറയുന്നു. തന്റെ സമുദായത്തിൽ തന്റെ ആളുകളെ തന്നെ കല്യാണം കഴിക്കണം. വേറെ ആളെ പറ്റില്ല. എന്നാൽ വേറെ കാസ്റ്റിൽ നിന്നും തനിക്ക് പ്രൊപ്പോസലുകൾ വരുന്നുണ്ട് എന്നും തെസ്നിഖാൻ പറയുന്നു. പക്ഷെ ഇത്രയും ആയിട്ട് എന്റെ കുടുംബ ബന്ധങ്ങൾ എന്റെയടുത്ത് നിന്നും അറ്റ് പോകുമെന്നും തന്റെ സുഖം നോക്കി പോയാൽ എന്റെ ബന്ധങ്ങൾ പോകും. തന്റെ അനിയത്തിമാർക്കും മക്കൾക്കുമെല്ലാം താനെന്ന് പറഞ്ഞാൽ ജീവനാണ്. അവരുടെ സ്നേഹം തനിക്ക് നഷ്ടപ്പെടുത്താൻ താൽപര്യമില്ലെന്നും തെസ്നി ഖാൻ വ്യക്തമാക്കി. നിന്റെ ഇഷ്ടം പോലെയെന്നാണ് തന്റെ ഉമ്മ ഇപ്പോൾ പറയാറ്. എന്നാലും ഒരു സങ്കടമുണ്ട്.

പക്ഷെ എത്ര പേർ ഇങ്ങനെ ജീവിക്കുന്നുണ്ട്. നല്ലൊരു സഹോദരിയുണ്ട്. എല്ലാ അനിയത്തിമാരെയും പോലെ സ്വഭാവം മാറുന്ന ആളല്ല. എന്റെ കണ്ണ് നനഞ്ഞാൽ വയലന്റാകും, ആരാ നിന്റെ കണ്ണ് നിറച്ചത് എന്ന് ചോദിക്കുന്ന അനിയത്തിയാണ്. ഭാവിയിൽ കാല് മാറുമെന്ന് പറയുന്നവരുണ്ട്. അങ്ങനെ മാറുന്നെങ്കിൽ മാറട്ടെ, പക്ഷെ ഇപ്പോൾ തന്റെ കൂടെ അവരുണ്ടെന്നും തെസ്നി ഖാൻ തന്റെ കുടുംബത്തെക്കുറിച്ചും പറഞ്ഞു. അതേസമയം ആദ്യ വിവാഹം പരാജയമായതിന് ശേഷം വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല തെസ്നി. തനിക്ക് പറ്റിയ അബദ്ധമാണ് തന്റെ വിവാഹമെന്നാണ് ആദ്യ വിവാഹത്തെക്കുറിച്ച് തെസ്നിഖാൻ മുൻപ് പറഞ്ഞത്. കോമഡി ഷോകളിലൂടെ ശ്രദ്ധ നേടിയ തെസ്നി പിന്നീട് സിനിമകളിൽ സാന്നിധ്യം അറിയിച്ചു. ഒരുപിടി മികച്ച കഥാപാത്രങ്ങൾ തെസ്നിക്ക് ലഭിച്ചിട്ടുണ്ട്. അഭിനയ മികവുണ്ടെങ്കിലും അർഹമായ പരിഹ​ഗണന തെസ്നിക്ക് സിനിമാ ലോകത്ത് ലഭിക്കുന്നില്ലെന്ന അഭിപ്രായവും പ്രേക്ഷകർക്കുണ്ട്.