നിന്റെ പെങ്ങളെ ഞാനാണ് കെട്ടിച്ചുവിട്ടത്! ഇനിയും നിന്റെ മകളെ അതിന് ഇനിയും സമയമുണ്ട്   അന്നദ്ദേഹം പറഞ്ഞു; ടോവിനോ തോമസ് 

ആരുടേയും ഒരു പിന്തുണ ഇല്ലാതെ മലയാള സിനിമയിലെത്തിയ നടനാണ് ടോവിനോ തോമസ്, താരത്തിന്റെ കരിയറിന് പിന്തുണയായി നടന്റെ കുടുബവും ഒപ്പമുണ്ട്, ഭാര്യ ലിഡിയ എൻജിനീയറിങ് ബിരുദധാരിയാണ്. എങ്കിലും ഒരിക്കലും തൻറെ ഭർത്താവിന് ഒരു വൈറ്റ് കോളർ ജോലിവേണമെന്ന് ലിഡിയ ആഗ്രഹിച്ചിട്ടില്ല. ഇപ്പോൾ നടൻ തല്ലുമാല എന്ന ചിത്രത്തിലെ ഒരു സംഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തല്ലുമാലയിലെ ജ്ജിണ്ടാക്കിക്കോ പാട്ടില്ലേ അതിന്റെ ഷൂട്ടിംഗ് കാണാൻ എന്റെ ഭാര്യയും, മക്കളും വന്നു.

തല്ലുമാല സിനിമക്ക് മുമ്പ് ഞാന്‍ ലിഡിയയോട് മടുത്തു സിനിമ കുറച്ച് നാൾ ബ്രേക്ക് എടുക്കണം എന്നൊക്കെ പറയുമായിരുന്നു. അങ്ങനെ ‍ഞാൻ പറയുമ്പോൾ എന്തിനാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നതെന്ന് പറഞ്ഞ് ലിഡിയ എന്നെ സമാധാനിപ്പിക്കുമായിരുന്നു. ഒരു ഗോഡൗണിനകത്ത് വെച്ചാണ് ജ്ജിണ്ടാക്കിക്കോ പാട്ട് എടുത്തത്. പടത്തില്‍ കാണിക്കുന്നത് രാത്രിയാണെങ്കിലും പകലാണ് ഷൂട്ട് ചെയ്തത്. അതിന് വേണ്ടി ടിൻ ഷീറ്റിട്ട റൂഫില്‍ മൊത്തം കറുത്ത തുണി വിരിച്ച് വെച്ചിരിക്കുകയായിരുന്നു.

ഞാൻ അതിലെ ഓരോ സ്‌റ്റെപ്പിനും നാലഞ്ച് ടേക്ക് പോകുന്നുണ്ടായിരുന്നു, അതും ചൂടെടുത്തു വിയർത്തുനിൽക്കുകയാണ്. എനിക്ക് ഡാൻസ് അങ്ങനെ പറ്റുന്ന പണിഒന്നുമല്ല . ഈ  പാട്ടിന് വേണ്ടി ഒരുപാട് ടേക്ക് എടുത്തൊക്കെ ചെയ്യുന്നത് കണ്ടപ്പോൾ ഭാര്യ എന്റെ അടുത്ത് വന്ന് പറഞ്ഞു. അന്ന് പറഞ്ഞില്ലേ അഭിനയം നിർത്തണമെന്ന്. വേണമെങ്കിൽ നിർത്തിക്കോളൂ. ഞാൻ കഷ്ടപ്പെടുന്നത് കണ്ടിട്ട് സഹിക്കാഞ്ഞിട്ടാണ് അവൾ അങ്ങനെ പറഞ്ഞത്. നമുക്ക് ഉള്ളതൊക്കെ വെച്ച് ജീവിക്കാമെന്നും പറയുന്നുണ്ടായിരുന്നു. ലിഡിയയെപ്പോലെ അപ്പനും എന്നോട് പറഞ്ഞിരുന്നു

അന്നദ്ദേഹം പറഞ്ഞത് നിന്റെ പെങ്ങളെ കെട്ടിച്ചുവിട്ടത് ഞാനാണ്, ഇനിയും നിന്റെ മകളെ അതിനിനിയും സമയം ഉണ്ട്. അതിന് നീ ഇത്രയും പണിയെടുക്കേണ്ട കാര്യമില്ല എന്നും അപ്പൻ തന്നോട് പറഞ്ഞു, എന്റെ കഷ്ട്ടപാട് കണ്ടാണ് അവർ അങ്ങനെ പറഞ്ഞത് ടോവിനോ തോമസ് പറയുന്നു.