
ഒടിയൻ എന്ന പരാജയചിത്രത്തിനു ശേഷം മോഹൻലാൽ ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമാണ് ലൂസിഫർ, ആ വര്ഷത്തെ ഒരു വിജയ ചിത്രം തന്നെ ആയിരുന്നു ലൂസിഫർ, ചിത്രത്തിന്റെ തുടർച്ച എന്ന നിലയിൽ എത്തുന്ന പുതിയ ചിത്രമാണ് എമ്പുരാൻ. മലയാളി പ്രേക്ഷകർ ഒരുപാട് പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ഇപ്പോൾ ആ ചിത്രത്തിനായി പ്രേക്ഷകരെ പോലെ താനും കാത്തിരിക്കുവാണെന്നാണ് നടൻ ടോവിനോ തോമസ് പറയുന്നത്. ലൂസിഫർ എന്ന ചിത്രത്തിൽ ടോവിനോ ജെതിൻ രാംദാസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

എമ്പുരാനിലെ ചില സീക്വൻസുകൾ കണ്ടപ്പോൾ വലിയ ആകാംഷതോന്നി. തന്റെ ജീവിതത്തിൽ മികച്ച തീയറ്റർ എക്സ്പീരിയൻസ് തോന്നിയത് ലൂസിഫർ എന്ന ചിത്രമാണ്, ഇനിയും എമ്പുരാനും അങ്ങനെ കാണാൻ ആഗ്രഹിക്കുകയാണ് എന്നും നടൻ ടോവിനോ തോമസ് പറയുന്നു. അതിൽ തന്റെ കഥാപത്രം സെയിം ആണ് നടൻ പറഞ്ഞു.
ലൂസിഫറിലെ എന്റെ കഥപാത്രം മുഖ്യമന്ത്രി ആണലോ. നേരത്തെ എവിടെയാണോ അവസാനിച്ചത് അവിടെ തന്നെയാണ് എമ്പുരാൻ തുടങ്ങുന്നതും ടോവിനോ പറഞ്ഞു. ഈ ചിത്രത്തിൽ ഏതൊക്കെ രാജ്യങ്ങൾ ഉണ്ടെന്നും തനിക്കറിയാം , അതുപോലെ പറ്റിയാൽ അന്ന് ലൂസിഫർ കാണാൻ പോയതുപോലെ, ലാലേട്ടന്റെയും രാജുവേട്ടന്റെയും കൂടെ ആദ്യ ദിനം തന്നെ എമ്പുരാനും കാണാൻ കഴിയണം ടോവിനോ തോമസ് പറയുന്നു.












