രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘യു കെ ഓക്കേ’യുടെ റിലീസ് തീയതി പുറത്ത്

ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം, അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ” യു കെ ഓക്കേ ‘ എന്ന ചിത്രത്തിന്റെ റീലിസ് തീയതി പുറത്ത് വിട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഈ ചിത്രം ജൂൺ 20 മുതൽ തീയേറ്ററുകളിൽ റീലിസ് ആകുകയാണ്. ഈ ചിത്രത്തിൽ രഞ്ജിത്ത് സജീവ്, സാരംഗി ശ്യാം, ജോണി ആന്റണി എന്നിവരെ കൂടാതെ ഇന്ദ്രൻസ്,മനോജ് കെ. ജയൻ,അൽഫോൻസ് പുത്രൻ,ഡോക്ടർ റോണി,മനോജ് കെ യു, സംഗീത,മീര വാസുദേവ്,മഞ്ജു പിള്ള, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

മൈക്ക്,ഖൽബ്,ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ , സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു.

നേരം,പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ആണ് ഈ ചിത്രത്തിന് ഈണം നൽകിയിരിക്കുന്നത്. രചന നടൻ ശബരീഷ് വർമ, എഡിറ്റർ അരുൺ വൈഗ.ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ,കല സുനിൽ കുമരൻ,മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം മെൽവി ജെ എന്നിവരാണ് ഈ ചിത്രത്തിന്റെ അണിയറപ്രവര്തകര്.