അഭിനയ ജീവിതത്തിൽ ഉണ്ടായ പ്രശ്‌നങ്ങൾ എന്നെ വിഷമിപ്പിച്ചു! അഭിനയത്തിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്നതിന് കുറിച്ച് നടി; ഉഷ 

മലയാളത്തിൽ ഒരു കാലത്തു ചെറുതും, വലുതുമായ വേഷങ്ങൾ ചെയ്യ്ത നടിയായിരുന്നു ഉഷ, ഇപ്പോൾ താൻ കരിയറിൽ നിന്നും മാറിനിൽക്കേണ്ടി  വന്ന സാഹചര്യത്തെ കുറച്ചു പറയുകയാണ്  ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍  ആനിയ്‌ക്കൊപ്പം നടി ഉഷയും,അഭിനയം വിട്ട് പോയത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഉഷയുടെ മറുപടി ഇങ്ങനെ.  താന്‍ കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇടയ്ക്കിടെ ചെറിയ ചില ഗ്യാപ്പുകള്‍ വരുമായിരുന്നു. അതിനിടയില്‍ ചില കഥാപാത്രങ്ങള്‍ ഇഷ്ടപ്പെടാതെ വരുമ്പോള്‍ ചെയ്യില്ല,എന്നാൽ  ചിലതിലേക്ക് നമ്മളെ വിളിക്കാതിരിന്നിട്ടുണ്ട്   അങ്ങനെയാണ് ബ്രേക്കുകള്‍ വന്നിരുന്നത് നടി പറയുന്നു

ആ സമയത്താണ് 2009 ല്‍ വാപ്പ മരിക്കുന്നത്. വാപ്പയുടെ മരണത്തിന് ശേഷം തന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞു, തിന് ശേഷം വീണ്ടും നല്ല രീതിയില്‍ സജീവമായി അഭിനയിക്കാന്‍ തീരുമാനിച്ചു. കൈരളി ടിവിയിലെ റിയാലിറ്റി ഷോ ഒക്കെ ചെയ്യുന്ന സമയത്താണ് സലിം കുമാര്‍ ചേട്ടന്റെ കറുത്ത ജൂതന്‍ എന്ന ചിത്രത്തിലഭിനയിച്ചത്. അങ്ങനെ വീണ്ടും കരിയറില്‍ നന്നായി വന്ന് തുടങ്ങുമ്പോഴാണ് ഉമ്മച്ചിയ്ക്ക് സുഖമില്ലാതെയാവുന്നത്

അങ്ങനെ അഭിനയ ജീവിതത്തില്‍ എപ്പോഴും ഓരോ തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായി, അതെല്ലാം ഒരുപാട് വിഷമങ്ങൾ ഉണ്ടാക്കി  കൊണ്ടേയിരുന്നു, ആ പ്രശ്നങ്ങള്‍ക്കിടയില്‍ തന്റെ കാര്യങ്ങള്‍ നോക്കാനോ, തനിക്ക് നന്നായി ജീവിക്കാനോ സാധിച്ചില്ല, മാത്രമല്ല തനിക്ക് വേണ്ടിയെന്ന് പറഞ്ഞ് താന്‍ മാറി നില്‍ക്കില്ലയെന്നും  മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കാണ് താനെന്നും പ്രധാന്യം കൊടുത്തതെന്നും ഉഷ പറയുന്നു. ഒരിക്കലും ഞാന്‍ സെല്‍ഫിഷ് അല്ല. തന്റെ ഫാമിലിയില്‍ ഉള്ളവര്‍ക്ക് പോലും സുഖമില്ലാതെ വന്നാല്‍ ആശുപത്രിയിലടക്കം കൊണ്ട് പോകുന്നത് താനാണ് , താനൊരു പൊതുപ്രവര്‍ത്തകയായതിന് കാരണം, അത് കുടുംബത്തില്‍ നിന്ന് തുടങ്ങിയതാണെന്നും ഉഷ പറയുന്നു. ബാലചന്ദ്ര മേനോനാണ് തന്നെ  സിനിമയിലേക്ക് കൊണ്ട് വരുന്നതെന്നും തന്റെ വാപ്പയുടെ വലിയ ആഗ്രഹമായിരുന്നു ഞാനൊരു നടിയാകണമെന്നത്  തനിക്ക് വലിയ താത്പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല നടി പറയുന്നു