
രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ പൊതുപ്രവർത്തനത്തിൽ സജീവമാവുകയാണ് വിജയ്. ദളപതി 69 ആയിരിക്കും താരത്തിന്റെ ഒടുവിലത്തെ ചിത്രം. എച്ച് വിനോദ് സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയൊരു അപ്ഡേറ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവും പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഒരു സുപ്രാധന റോളിലായിരിക്കും മമിത വേഷമിടുക. എച്ച് വിനോദും വിജയ്യും ചേര്‍ന്ന് സിനിമയുടെ ലുക്ക് ടെസ്റ്റുകള്‍ ചെന്നൈയില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ലുക്ക് ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന സിനിമയാണ് വിജയ്യുടെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. വിജയ് ഡബിള്‍ റോളില്‍ എത്തുന്ന സിനിമ സെപ്തംബര്‍ 5ന് ആണ് റിലീസ് ചെയ്യുന്നത്.











