ഇളയദളപതി വിജയിയുടെ മരുമകള്‍ വിവാഹിതയായി, വരൻ നടന്‍ അഥര്‍വയുടെ ഇളയസഹോദരന്‍

തമിഴകത്തിന്റെ ഇളയ ദളപതി വിജയുടെ മരുമകൾ വിവാഹിതയായി, വിജയുടെ വിവാഹ വാർഷികത്തിന്റെ അതെ ദിവസം തന്നെ ആയിരുന്നു മരുമകളുടെ വിവാഹവും. വിജയിയുടെ മരുമകള്‍ സ്‌നേഹ ബ്രിട്ടോയുടെ വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രചരിച്ചിരുന്നു. വിജയുടെ മരുമകളുടെ കഴുത്തിൽ താലി ചാർത്തിയത് നടൻ അഥർവയുടെ ഇളയ സഹോദരൻ ആകാശ് ആണ്.

ഏറെ കാലമായി സ്നേഹയും ആകാശും പ്രണയത്തിൽ ആയിരുന്നു. ഡിസംബറില്‍ ഇവരുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. ഇപ്പോഴിതാ സ്‌നേഹയുടെയും ആകാശിന്റെയും വിവാഹം കഴിഞ്ഞെന്നുള്ള പുതിയ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ആഗസ്റ്റ് 24 ന് ഒരു റിസോര്‍ട്ടില്‍ വച്ച്‌ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വിവാഹിതരാവാനായിരുന്നു താരങ്ങള്‍ തീരുമാനിച്ചിരുന്നത്.

ഇപ്പോൾ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. കുടുംബാംഗങ്ങളെല്ലാം വിവാഹവിരുന്നതിനിടെ നവതാരദമ്ബതിമാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് ലീക്കായ ചിത്രങ്ങളിലുള്ളത്. മറ്റൊരു ചിത്രത്തില്‍ നീല നിറമുള്ള കോട്ടും സ്യൂട്ടിലും നില്‍ക്കുന്ന നടന്‍ അഥര്‍വയുമുണ്ട്. ഡിസംബറിൽ നടത്തിയ വിവാഹത്തിൽ വിജയ് എത്തിയിരുന്നു, എന്നാൽ വിവാഹത്തിൽ വിജയ് എത്തിയോ എന്നതിൽ യാതൊരു തെളിവും ഇല്ല.

വിവാഹത്തിന്റെ വീഡിയോയോ ചിത്രങ്ങളോ ഒന്നും തന്നെ കുടുംബക്കാർ പുറത്ത് വിട്ടിട്ടില്ല. സ്‌നേഹയും ആകാശും ഒരുമിച്ചാണ് സിംഗപ്പൂരിൽ പഠിച്ചിരുന്നത്, അവിടെ വെച്ച് പരിചയത്തിൽ ആയ ഇരുവരും പിന്നീട് പ്രണയത്തിൽ ആകുക ആയിരുന്നു. രണ്ടു പേരും രണ്ടു മതത്തിൽ പെട്ടവർ ആണ്, അതുകൊണ്ട് തന്നെ ആദ്യം വിവത്തിനു കുടുംബക്കാർ സമ്മതിച്ചിരുന്നില്ല, രണ്ടു പേരുടെയും വീട്ടുകാർക്ക് വിവാഹത്തോട് ആദ്യ എതിർപ്പായിരുന്നു

.

പിന്നീട് എല്ലാവരും സമ്മതമറിയിക്കുകയായിരുന്നു. സോവ്യര്‍ ബ്രിട്ടോയുടെ മകളാണ് സ്‌നേഹ. നിലവില്‍ വിജയിയുടെ മാസ്റ്റര്‍ എന്ന സിനിമ നിര്‍മ്മിക്കുന്നത് ബ്രിട്ടോയാണ്.