നാരായണിയ്ക്ക് കണ്ണന്റെ മുന്നില്‍ ചോറൂണ്…!! ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായെന്ന് വികാസ്

സോഷ്യലിടത്തെ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ്. അടുത്തിടെയാണ് വികാസിനും ഷെറിനും പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം പങ്കുവച്ച് വികാസ് സോഷ്യലിടത്ത് സജീവമാണ്. ഇപ്പോഴിതാ കുഞ്ഞിന്റെ ചോറൂണിന്റെ വിശേഷം പങ്കുവച്ചെത്തിയിരിക്കുകയാണ് വികാസ്. ഗുരുവായൂരില്‍ വച്ചായിരുന്നു കുഞ്ഞിന്റെ ചോറൂണ്.

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങള്‍ ഒന്നായിരുന്നു ഗുരുവായൂര്‍ അമ്പലനടയില്‍ എന്റെ കുഞ്ഞിന് ചോറൂണ് കൊടുക്കണമെന്നുള്ളത് ഉള്ളത് ആ ഭാഗ്യം എന്നെനിക്ക് നേടിത്തന്ന കൃഷ്ണനും ഗുരുക്കന്മാര്‍ക്കും മാതാപിതാക്കള്‍ക്കും എന്റെ ഭാര്യക്കും എന്നെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ഒരു കോടി നന്ദി, ഞങ്ങടെ നാരായണിയ്ക്ക് ജീവിതത്തില്‍ എല്ലാ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും നേര്‍വഴിയും കാട്ടിത്തരണമേ എന്ന് എല്ലാവരോടും പ്രാര്‍ത്ഥനയും അനുഗ്രഹവും തേടിക്കൊണ്ട് നാരായണിയുടെ യാത്ര ഇനിയും തുടരും എന്നാണ് സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് വികാസ് പങ്കുവച്ചത്.

ഷെറിന്റെ ആദ്യ വിവാഹത്തിലെ മകളെയും സ്വന്തം കുഞ്ഞായിട്ട് തന്നെയാണ് വികാസ് കാണുന്നത്. ചോറൂണ് ചിത്രങ്ങളിലും ചേച്ചിക്കുട്ടിയെ കണ്ട് ആരാധകരും സന്തോഷത്തിലാണ്. കുഞ്ഞിന്റെ കാതുകുത്തല്‍ കല്യാണത്തിലും, എല്ലാ ചടങ്ങിലും ചേച്ചിയെയും കൂട്ടാറുണ്ട്.