കൂടെയുള്ള ആർട്ടിസ്റ്റിന് പിന്തുണക്കുന്ന നടനാണ് നിവിൻ പോളി! അങ്ങനെ അധികമാരും ചെയ്യാറില്ല, വിനയ് ഫോർട്ട്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിനയ് ഫോര്ട്ട്. ഇപ്പോള്‍ നിവിന്‍ പോളിയെ കുറിച്ച് സംസാരിക്കുകയാണ് നടൻ, നിവിന്‍, നല്ല മ്യൂച്വല്‍ റെസ്‌പെക്ടുള്ള രണ്ട് പേരാണ് ഞങ്ങള്‍. നിവിന് എന്തെങ്കിലും കഥകളൊക്കെ കേട്ട് അവന് വര്‍ക്കായി കഴിഞ്ഞാല്‍, എനിക്ക് പറ്റുന്ന പരിപാടിയാണെങ്കില്‍ ഡയറക്ടറിന് എന്നെ സജസ്റ്റ് ചെയ്യാറൊക്കെയുണ്ട്. നിവിനും, ഞാനും കുറച്ച് അധികം സിനിമകളൊക്കെ ഒരുമിച്ച് ചെയ്തിട്ടുമുണ്ട്. ഒരു എബിളിറ്റിയുള്ള നടനാണ് നിവിൻ വിനയ് പറയുന്നു.

കൂടെയുള്ളവരെ ഒരുപാട് പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്ന ആക്ടറാണ് നിവിന്‍, എന്നാൽ അങ്ങനെ അധികമൊന്നും ആരും ചെയ്യാറില്ല, അവന്റെ കൂടെ വർക്ക് ചെയുന്ന ആര്‍ട്ടിസ്റ്റിനെ ഒരുപാട് പിന്തുണക്കുന്ന ഒരു വ്യക്തിയാണ് നിവിൻ. ഞാന്‍ ഭയങ്കര താങ്ക് ഫുളാണ് ആ കാര്യത്തില്‍. റാം സാറിന്റെ അടുത്ത് പോലും കഥ പറയാന്‍ വിട്ടിട്ടുണ്ട്. അങ്ങനെ അധികമൊന്നും ആരും ചെയ്യാറില്ല. അങ്ങനെ കൂടെയുള്ള ആക്ടഴ്‌സിനെ സപ്പോര്‍ട്ട് ചെയ്യുകയും സഹായിക്കുകയും ചെയ്യുന്ന ആക്ടറാണ് നിവിന്‍, വിനയ് ഫോര്‍ട്ട് പറയുന്നു.

അതേസമയം , 2009ല്‍ ഋതു എന്ന സിനിമയിലൂടെയാണ് വിനയ് സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളും മികച്ചതാക്കാന്‍ ശ്രമം നടത്തുന്ന ഒരു നടന്‍ കൂടിയാണ് വിനയ്. ഒരേ സമയം നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്.