ഇന്നവരെ കാണാത്ത ചേട്ടന്റെ മുഖം ആണ് അന്ന് ഞാൻ കണ്ടത് ധ്യാൻ ശ്രീനിവാസൻ 

ഏതു അഭിമുഖങ്ങളിലും എന്ത് കാര്യവും വെട്ടിതുറന്നു പറയുന്ന ഒരു നടൻ ആണ് ധ്യാൻ ശ്രീനിവാസൻ, ഇപ്പോൾ താരം സ്റ്റാർ മാജിക്കിൽ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ചേട്ടന്റെ ഫ്ലാറ്റിൽ നിന്നും താൻ ചേട്ടനെ ഇറക്കിവിട്ടതും അവിടെ രണ്ടു മാസത്തോളം അവിടെ താമസിച്ചതും അങ്ങനെയുള്ള കാര്യങ്ങൾ ആണ് നടൻ പറയുന്നത്, സത്യത്തിൽ ചേട്ടന്റെ അന്ന് വരെ കാണാത്ത മുഖം ആയിരുന്നു കണ്ടത് ധ്യാൻ പറയുന്നു.

ഒരു ക്രിസ്തുമസ്  സമയത്തു തന്നെ അച്ഛൻ വീടിനു പുറത്തിറക്കി ആ സമയത്തു തന്നെ സംരക്ഷിച്ചത് ചേട്ടൻ ആയിരുന്നു. ഒരുമാസം എനിക്ക് പൈസ തന്നു സഹായിച്ചതും അദ്ദേഹ൦ ആയിരുന്നു. വീട്ടിൽ നിന്നും പുറത്തായതിന് ശേഷം തനിക്കു ജോലികൾ ഒന്നുമില്ലാതിരുന്ന സമയത്താണ് ചേട്ടൻ നീ എന്റെ വീട്ടിൽ വന്ന താമസിക്ക് എന്ന് പറയുന്നത്.അങ്ങനെ ഞാൻ അവിടെ താമസിക്കാൻ ഉറപ്പിച്ചത്, അന്ന് ചേട്ടൻ ദുബായിൽ ഒരു ഷോയിൽ പങ്കെടുക്കുകയാണ് അതിനു മുൻപ് ചേട്ടൻ എനിക്ക് 5000 രൂപ തന്നു, എന്നാൽ ഞാൻ അത് എന്റെ കൂട്ടുകാരുമൊത്തു അടിച്ചു പൊളിച്ചു തീർത്തു.

ചേട്ടനെ എയർ പോർട്ടിൽ കൊണ്ടുവിട്ടതിനു ശേഷമാണ് താൻ സുഹൃത്തുക്കൾക്കൊപ്പം ബിവേർജിൽ പോയി അടിച്ചു പൊളിച്ചു ഫ്‌ളാറ്റിലേക്ക് എത്തി അവിടെ സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളി നടത്തിക്കൊണ്ടിരിക്കുന്ന സമയത്തു ഒരു കോളിങ് ബെൽ കേൾക്കുന്നുണ്ട് ഞാൻ അടിച്ചു ഫിറ്റായി നിൽക്കുകയാണ്, ഞാൻ ആടി, ആടി വന്നു വാതിൽ തുറന്നു, പുള്ളി ഒരുപാടു എന്നോട് ഒരുപാടു ദേഷ്യപ്പെട്ടു ഞാൻ ആകെ വല്ലാതായി, ഞാൻ ഇന്നവരെ കാണാത്ത ആളിനെയാണ് അന്ന് കണ്ടത് ധ്യാൻ പറയുന്നു.