ഈ വിഷയം.. അത്ര വലിയ പാപമൊന്നുമല്ല  എത്രയോ പേര് ചെയ്യുന്നു ജസ്ല മാടശ്ശേരി !!

ആക്ടിവിസ്റ്റയും ബിഗ്‌ ബോസിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് ജസ്ല മാടശ്ശേരി. ഇപ്പോൾ ഫിറോസ് കുന്നുംപറമ്പിലെൻറെ പ്രചരിക്കുന്ന വീഡിയോക്ക് പുറകെ ആണ് ജസ്ലയുടെ സമൂഹ മാധ്യമം വഴിയുള്ള വിമര്‍ശനം. ജസ്ലയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:…

ആക്ടിവിസ്റ്റയും ബിഗ്‌ ബോസിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് ജസ്ല മാടശ്ശേരി. ഇപ്പോൾ ഫിറോസ് കുന്നുംപറമ്പിലെൻറെ പ്രചരിക്കുന്ന വീഡിയോക്ക് പുറകെ ആണ് ജസ്ലയുടെ സമൂഹ മാധ്യമം വഴിയുള്ള വിമര്‍ശനം. ജസ്ലയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം: ഇതോടു കൂടി ഈ വിഷയത്തിലുള്ള പോസ്റ്റുകൾ നിർത്തുന്നു.. ബാക്കി അടുത്ത വിഷയം നീ ഉണ്ടാക്കുമ്പോ… എല്ലാ വിഷയവും പെട്ടന്ന് വിടാൻ കഴിയുന്നൊരാളാണ് ഞാൻ.. ആളുകളോട് മനസ്സിൽ പെട്ടന്ന് ക്ഷമിക്കാണും പൊറുക്കാനും ഒക്കെ കഴിയാറുണ്ട്.. പക്ഷെ നിന്റെ വിഷയം മാത്രം പറ്റുന്നില്ല ഫിറോസ്… വർഷങ്ങൾ മെന്റൽ ട്രോമായിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്.. സോഷ്യൽ മീഡിയയിലും പുറത്തും നിന്റെ വെട്ടുക്കിളികളുടെ ഉപദ്രവം..

പ്രിയപ്പെട്ടോരാൾ മരിച്ച മരണ വീട്ടിൽ നിൽക്കുമ്പോൾ വരെ നിന്റെ വെട്ടുക്കിളികൾ എന്റെ ഫോണിലോട്ടു വിളിച്ചു ശല്ല്യം ചെയ്തു പറഞ്ഞ വാക്കുകൾ.. ലൈംഗീക frustration .. ബിപി കൂടി ഞാൻ അവിടെ വീണത്… പലപ്പോഴും നിന്റെ വെട്ടുക്കിളികളുടെ അക്രമം ഡിപ്രെഷനിലോട്ടു കൊണ്ട് പോയി.. Panic death വരെ ഉണ്ടായ അവസരങ്ങൾ.. മറക്കാൻ കഴിയാത്തത് കൊണ്ട് മാത്രമാണ്.. ഞാൻ ആശയപരമായ ഒരു വിയോജിപ്പ് മാന്യമായി മാത്രല്ലേ ഫിറോസ് പറഞ്ഞിരുന്നോളു.. അതിനു വലിയൊരു സമുദായത്തിന് മുന്നിലേക്ക് വേട്ടയാടാൻ വലിച്ചിട്ടു കൊടുക്കേണ്ടിയിരുന്നില്ലല്ലോ… എന്നെയെന്നല്ല ഒരാളേം മേലിൽ അങ്ങനെ ചെയ്യരുത്.. ശാരീരകമായും മാനസീകമായും നീയും നിന്റെ ആളുകളും ഉപദ്രവിച്ചത് ഞാൻ മനസ്സിൽ പോലും അറിയാത്ത വിഷയത്തിനാണ്… അത്രക്കും നോവ്.. മറക്കുമോ മനുഷ്യനുള്ള കാലം..

ഇനി അടുത്ത വിഷയം വരുമ്പോ മാത്രേ നിനക്കെതിരെ സംസാരിക്കു… ഞാൻ കാത്തിരിക്കലാണ്… ഓരോന്നും പുതിയത് വരും… എന്നെനിക്കുറപ്പുണ്ട്.. കാരണം നിന്റെ കള്ളത്തരങ്ങൾ ഞങ്ങളോളം ഇപ്പൊ മറ്റാർക്കും അറിയുന്നുണ്ടാവില്ല… Waiting for next.. പിന്നെ ഈ വിഷയം.. അത്ര വലിയ പാപമൊന്നുമല്ല.. ട്ടോ.. എത്രയോ പേര് ചെയ്യുന്നു.. പക്ഷെ പകൽ മാന്യരുടേത്.. സമൂഹം ആഘോഷിക്കും… അത്രമാത്രം.