നിങ്ങള്‍ക്ക് ക്യാപ്റ്റന്‍ രാജുവിന്റെ രൂപസാദൃശ്യമുണ്ടോ..? എങ്കില്‍ സുരേഷ്‌ഗോപിക്ക് നിങ്ങളെ ആവശ്യമുണ്ട്..!!

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആണ് സുരേഷ്‌ഗോപി.. സാമൂഹിക പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി ഒരുപാട് നാള്‍ സിനിമാ മേഖലയില്‍ നിന്ന് മാറി നിന്ന താരത്തിന്റെ ശക്തമായ ഒരു തിരിച്ചു വരവ് ആയിരുന്നു കാവല്‍ എന്ന സിനിമയിലൂടെ ആരാധകര്‍ കണ്ടത്. തങ്ങളുടെ പഴയ സുരേഷ് ഗോപിയെ..പവര്‍ സ്റ്റാറിനെ തിരിച്ചു കിട്ടിയ സന്തോഷം ആരാധര്‍ ആഘോഷമാക്കി മാറ്റി. കാവലിന് ശേഷം മറ്റ് സിനിമകളും സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയിലേക്ക് വേണ്ടി നടന്മാരെ അന്വേഷിക്കുകയാണ് അദ്ദേഹം. കാസ്റ്റിംഗ് കോളിലെ പുതുമയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്… പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ പഴയകാല രൂപസാദൃശ്യമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ സിനിമയില്‍ എടുത്തിരിക്കും എന്ന രീതിയിലാണ് കാസ്റ്റിംഗ് കോളിന്റെ പോസ്റ്റര്‍

പുറത്തിറക്കിയിരിക്കുന്നത്.. പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ പഴയകാല രൂപസാദൃശ്യമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളെ ഞങ്ങള്‍ എടുത്തിരിക്കും. ബയോഡാറ്റയും ഫോട്ടോയും 2022 ഏപ്രില്‍ 20ന് മുന്‍പായി 9074112427 എന്ന നമ്പറിലേക്ക് അയക്കാനാണ് സുരേഷ് ഗോപി പങ്കുവച്ച പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. നടന്മാരെ തേടുന്ന ഈ സിനിമയുടെ മറ്റൊരു പ്രത്യേകത

എന്തെന്നാല്‍ സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമാണ് ഒരുങ്ങാന്‍ പോകുന്നത്… ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ ഹിറ്റ് ചിത്രം പത്രത്തിന്റെ രണ്ടാം ഭാഗമാണെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.. എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

 

 

Previous articleസുപ്രിയ ഇങ്ങനെ ചെയ്തത് കണ്ടപ്പോള്‍ വളരെയധികം വിഷമം തോന്നി..!! സ്റ്റാര്‍ വാല്യൂ ഇല്ലാത്തത് കൊണ്ടാണോ? എന്ന് സോഷ്യല്‍ മീഡിയ..!!
Next article‘ഭാര്യയുടെ ക്രൈം മറയ്ക്കാന്‍ രക്തസാക്ഷി ആയി ജയിലില്‍ കിടന്ന ധീര ഭര്‍ത്താവ് ആയി ദിലീപ് അവതരിക്കും’ കുഞ്ഞില മാസില്ലാമണി