ചെറുപ്പത്തിൽ ഒരുപാട് അഭിനേതാക്കളെ കണ്ട്‌മുട്ടാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല! ആദ്യമായി കണ്ടത് ഭീമൻ രഘുവിന്, ടോവിനോ തോമസ് 

ലാൽ ജൂനിയർ സംവിധാനം ചെയ്ത പുതിയ ടോവിനോ തോമസ് ചിത്രമാണ് ‘നടികർ’, ഇപ്പോൾ സിനിമയെ കുറിച്ചും, താൻ ആദ്യമായി കണ്ട നടനെ കുറിച്ചും തുറന്നു പറയുകയാണ് നടൻ ടോവിനോ തോമസ്, നടികർ സിനിമ സിനിമയിൽ തന്നെ മറ്റൊരു സിനിമയുടെ കഥ പറയുന്ന സിനിമയാണ്, ചെറുപ്പത്തിൽ ഒരുപാട് അഭിനേതാക്കളെ തനിക്ക് കാണാനുള്ള അവസരം ഒന്നും ലഭിച്ചിരുന്നില്ല എന്നാൽ താൻ ആദ്യമായി ഒരു നടനെ കാണുന്നത് ഭീമൻ രഘുവിനെ ആണ് ടോവിനോ പറയുന്നു

ഞങ്ങുടെ നാട്ടിൽ ഒരു ക്ലബ്ബ് ഉണ്ടായിരുന്നു അവിടെ എന്തോ പരിപാടിക്ക് വേണ്ടി അദ്ദേഹം അവിടെ ഗസ്റ്റ് ആയി വന്നിരുന്നു, അങ്ങനെയാണ് ജീവിതത്തിൽ ആദ്യമായി ഭീമൻ രഘു എന്ന നടനെ ആദ്യമായി കാണുന്നത്, എന്നാൽ അദ്ദേഹത്തോടൊപ്പം എനിക്ക് ഒരുപാട് അന്ന് സംസാരിക്കാൻ കഴിഞ്ഞു എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് ഒന്നും ഓർമ്മ കാണില്ല നടൻ പറഞ്ഞു

അത് തന്നെയല്ലേ ഞാനുംചെറുതായിരുന്നു, അന്നദ്ദേഹം അവിടെ പാട്ട് പാടുകയും ചെയ്യ്തിരുന്നു, എനിക്കത് ഇപ്പോളും നല്ല ഓർമ്മയാണ്, നടൻ പറയുന്നു, നടികർ എന്ന ചിത്രത്തിൽ ടോവിനോയ്ക്കൊപ്പം നായിക ആയിഎത്തുന്നത്  ഭാവന ആണ്. ഡേവിഡ് പഠിക്കൽ  എന്ന നടൻ ആയാണ് ടോവിനോ ഈ ചിത്രത്തിൽ എത്തുന്നത്,