മോഹൻലാൽ ഉൾപ്പെടെയുള്ള വമ്പൻ താര നിരകൾ ഉള്ള ഹിറ്റ് സിനിമ, എന്തുകൊണ്ട് നടി നയൻതാര അതിൽ നിന്നും പിന്മാറി; സംശയങ്ങളുമായി ആരാധകർ 

നടി നയൻതാരയെ കുറിച്ചുള്ള ഒരു പുതിയ വാർത്തയാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. പ്രഭാസ് നായകനായ കണ്ണപ്പ എന്ന ചിത്രത്തിൽ നിന്നും നയൻ താര പിന്മാറി, ഈ ഒരു വാർത്ത ഇപ്പോൾ തെലുങ്ക് മാധ്യമങ്ങൾ ആണ് പുറത്തുവിട്ടിരിക്കുന്നത്, എന്നാൽ ഔദ്യോഗികമായി ഇതുവരെയും ചിത്രത്തിന്റെ അണിയറപ്രവർത്തകരോ മറ്റാരും തന്നെ പ്രഖ്യാപിച്ചിട്ടില്ല, എന്തുകൊണ്ടാണ് നടി ഇതിൽ നിന്നും പിന്മാറിയത് എന്നുള്ള ചില അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്,

നടിക്ക് മറ്റു സിനിമകളുടെ തിരക്കിലായതുകൊണ്ടാണ് ഇതിൽ നിന്നും പിന്മാറിയത് എന്നും പറയുന്നുണ്ട്, ഈ ചിത്രത്തിൽ പ്രഭാസ് ശിവനും, നയൻ താര പാർവതിയുമായാണ് അഭിനയിക്കുന്നത്, അതുപോലെ വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത് എന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു, മോഹൻലാൽ, അക്ഷയ് കുമാർ,ശിവ രാജ് കുമാർ, ധനുഷ്, തുടങ്ങിയ താരങ്ങളാണ് അഭിനയിക്കുന്നത് എന്നും റിപ്പോർട്ട് പറയുന്നു, ഇത്രയും വമ്പൻ താര നിര ഉണ്ടായിട്ടും എന്തുകൊണ്ടാണ് നയൻസ് ഇതിൽ നിന്നും പിന്മാറിയതെന്നാണ് ആരാധകർ ചോദിക്കുന്നത്

ഇപ്പോൾ കണ്ണപ്പയിൽ നയൻസിന് പകരം കങ്കണ അഭിനയിക്കാൻ എത്തുന്നു എന്നും പറയെപ്പടുന്നുണ്ട്, എന്നാൽ തെലുങ്ക് സിനിമകളിൽ നയൻ താര സജീവമാകാത്തത് എന്താണന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ ഇത്രയും വമ്പൻ താരനിര ഉണ്ടായിട്ടും താൻ ഈ സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണം ഇതിലും മികച്ച ചിത്രത്തിനുള്ള കാത്തിരുപ്പിലായിരിക്കും താരം എന്നും പറയുന്നു, എന്നാൽ ഇതിന്റെ കാരണം എന്താണെന്നുള്ള സംശയത്തിലാണ് ആരാധകർ, ഇതിന്റെ ഉത്തരം പിന്നാലെ ഉണ്ടകുമെന്നും പറയുന്നുണ്ട്