പതുങ്ങിയത് കുതിക്കാനായി..!! ഇതാ ഇന്ത്യയിലേക്ക് ഫോഡിന്റെ രണ്ടാം വരവ്..!!

വാഹന പ്രേമികള്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ട് അമേരിക്കന്‍ വാഹന കമ്പനികളില്‍ കേമന്മാരായ ഫോഡ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ആറ് മാസം മുന്‍പ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫോഡ് ഒന്നു പതുങ്ങിയത് കൂടുതല്‍ ശക്തിയോടെ…

വാഹന പ്രേമികള്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ട് അമേരിക്കന്‍ വാഹന കമ്പനികളില്‍ കേമന്മാരായ ഫോഡ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ആറ് മാസം മുന്‍പ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫോഡ് ഒന്നു പതുങ്ങിയത് കൂടുതല്‍ ശക്തിയോടെ കുതിയ്ക്കാന്‍ തന്നെയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാരണം, ഫോഡ് വീണ്ടും ഇന്ത്യയില്‍ കാര്‍ നിര്‍മ്മാണം പുനരാരംഭിക്കുന്നു എന്നാണ് വിവരം. അതും വൈദ്യുത കാര്‍ നിമര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയാണ് ഫോഡിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചു വരവ്.

 

പി.എല്‍.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതോടെ ഫോഡിന്റെ രണ്ടാം വരവിന് ഇന്ത്യയില്‍ കളമൊരുങ്ങുകയാണ്. ഇതിന് വേണ്ടി ഫോഡ് സമര്‍പ്പിച്ച അപേക്ഷയ്ക്ക് ഇതിനോടകം തന്നെ അനുമതിയും ലഭിച്ചു കഴിഞ്ഞു. പി.എല്‍.ഐ പദ്ധതി പ്രകാരം 26,058 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ഇന്ത്യയിലുള്ള ഏതെങ്കിലുമൊരു കാര്‍ നിര്‍മാണ പ്ലാന്റ് പുനരുദ്ധീകരിച്ച് വൈദ്യുതി കാറുകള്‍ നിര്‍മ്മിക്കാനാണ് ഫോഡ് നിലവില്‍ തീരുമാനം  എടുത്തിരിക്കുന്നത് എങ്കിലും

ഏതെല്ലാം തരം മോഡലുകള്‍ ആയിരിക്കും നിര്‍മ്മിക്കുക എന്ന കാര്യത്തില്‍ കമ്പനിയില്‍ നിന്ന് വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇവ ലഭ്യമാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. പ്രധാനമായും വൈദ്യുതി കാര്‍ നിര്‍മാണം ലക്ഷ്യമിടുന്ന കമ്പനി രണ്ടില്‍ ഒരു ഫാക്ടറിയില്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. അതേസമയം,

ഫോഡ് ഇന്ത്യയുടെ 90 ശതമാനം കസ്റ്റമര്‍ സര്‍വീസ് നെറ്റ് വര്‍ക്കുകളും തുടരാനും തീരുമാനം ആയിട്ടുണ്ട്, പുതിയ വൈദ്യുതി കാറുകള്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നതിന് നിലവില്‍ ഫോഡിന് പ്രതിസന്ധികളൊന്നും ഇല്ലെന്നിരിക്കെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും കാറുകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. എല്ലാ കാര്യങ്ങളും അതീവ രസഹ്യമായാണ് കമ്പനി സൂക്ഷിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.