തുപ്പൂണിത്തുറ മുതൽ അമേരിക്ക വരെ ; വേറിട്ട പ്രൊമോഷനുമായി കിംഗ് ഓഫ് കൊത്ത

ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം കിംഗ് കൊത്ത ഓഗസ്റ് 24നു റിലീസ് ചെയ്യുകയാണ്. സിനിമയുടെ പ്രൊമോഷൻ വർക്കുകൾ അതിഗംഭീരമായി തന്നെ മുന്നോട്ട് പോകുകയാണ്.വളരെ വ്യത്യസ്തമായ പ്രൊമോഷൻ വർക്കുകളാണ് കിംഗ് ഓഫ്…

ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം കിംഗ് കൊത്ത ഓഗസ്റ് 24നു റിലീസ് ചെയ്യുകയാണ്. സിനിമയുടെ പ്രൊമോഷൻ വർക്കുകൾ അതിഗംഭീരമായി തന്നെ മുന്നോട്ട് പോകുകയാണ്.വളരെ വ്യത്യസ്തമായ പ്രൊമോഷൻ വർക്കുകളാണ് കിംഗ് ഓഫ് കോതയ്ക്കായി ഒരുക്കിയിട്ടുള്ളത്. അതായത് മലയാള സിനിമ മുൻപെങ്ങും കണ്ടിട്ട് പോലുമില്ലാത്ത തരത്തിലുള്ള പ്രൊമോഷൻ എന്ന് തെന്ന് പറയാം. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയി;ൽ നടന്ന അത്തച്ചമയ ഓണാഘോഷയാത്രയിൽ പോലും കിംഗ് ഓഫ് കോതയുടെ പ്രൊമോഷൻ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ഒരു നിശ്ചല ദൃശ്യമാണ് ഒരുക്കിയിരുന്നത് ,അത് മാത്രമല്ല മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിന്റെ പ്രൊമോഷൻ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ എത്തിയിരിക്കുകയാണ് കിംഗ് ഓഫ് കൊത്തയിലൂടെ.

രാത്രിയിൽ തിളങ്ങുന്ന പോസ്റ്ററുകൾ നേരത്തെ തന്നെ ചർച്ചയായിക്കഴിഞ്ഞു.ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് വേറിട്ട പ്രൊമോഷണൽ പരിപാടികൾ കേരളത്തിൽ ഉടനീളം ആസൂത്രണം ചെയ്തിരിക്കുന്നത്.നേരത്തെ നടന്ന ആലപ്പുഴ നെഹ്രു ട്രോഫി പവലിയനുകളിലും കിംഗ് ഓഫ് കൊത്തയുടെ സാന്നിധ്യമുണ്ടായിരുന്നു.കിം​ഗ് ഓഫ് കൊത്ത തൊപ്പികളും ടി ഷർട്ടുകളുമാണ് നെഹ്റ ട്രോഫി വള്ളം കാളി പവലിയനിൽ ശ്രദ്ധ നേടിയത്..മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രത്തിന് ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ലിസ്റ്റിലാണ്.