ഇത് എന്റെ ജീവിതം…നിങ്ങള്‍ സ്വന്തം കാര്യം നോക്കൂ!!! ഗോപി സുന്ദര്‍

സംഗീതത്തില്‍ പുലിയാണെങ്കിലും വ്യക്തിജീവിതത്തില്‍ എന്നും വിവാദങ്ങളില്‍ നിറയുന്ന താരമാണ് ഗോപി സുന്ദര്‍. കഴിഞ്ഞ ദിവസം സോഷ്യലിടത്ത് പ്രത്യക്ഷപ്പെട്ട പുതിയ ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയിരിക്കുന്നത്. അമൃതയും ഗോപിയും വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. അമൃതയുടെ സോഷ്യല്‍ മീഡിയ…

സംഗീതത്തില്‍ പുലിയാണെങ്കിലും വ്യക്തിജീവിതത്തില്‍ എന്നും വിവാദങ്ങളില്‍ നിറയുന്ന താരമാണ് ഗോപി സുന്ദര്‍. കഴിഞ്ഞ ദിവസം സോഷ്യലിടത്ത് പ്രത്യക്ഷപ്പെട്ട പുതിയ ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയിരിക്കുന്നത്.

അമൃതയും ഗോപിയും വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. അമൃതയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങള്‍ അപ്രത്യക്ഷമായതാണ് വേര്‍പിരിയല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍, കഴിഞ്ഞ മാസം ഒന്നിച്ചുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചതോടെ ഈ ചര്‍ച്ചകള്‍ അവസാനിപ്പിച്ചിരുന്നു.

ഇതിന് തൊട്ടുപിന്നാലെ പുതിയൊരു പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പ്രചരിച്ചതും അമൃതയുമായി അകന്നെന്ന വാര്‍ത്തകള്‍ക്ക് ബലമേകി. പ്രിയ നായര്‍ എന്ന പേരില്‍ ഒരു ആര്‍ട്ടിസ്റ്റ് ഗോപിക്കൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു ഏറ്റവും പുതിയതായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇതിന് പിന്നാലെ ഗോപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്.

ഇപ്പോഴിതാ വിമര്‍ശകരുടെ വായയടപ്പിച്ചിരിക്കുകയാണ് ഗോപി. ഇത് തന്റെ ജീവിതമാണെന്നും എല്ലാവരും സ്വന്തം കാര്യം നോക്കൂ എന്നും ഗോപി പ്രതികരിച്ചത്.
‘ഇത് എന്റെ ജീവിതമാണ്’ എന്ന് കുറിച്ച് പങ്കുവച്ച ചിത്രത്തോടൊപ്പം ഹാങ്ക് വില്ല്യംസിന്റെ ‘വൈ ഡോണ്ട് യൂ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്….’ എന്ന പാട്ടാണ് പശ്ചാത്തലത്തില്‍ ചേര്‍ത്തിരിക്കുന്നത്.

പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന് കുറിച്ചുകൊണ്ട് ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് 2022ല്‍ ആണ് ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം പറഞ്ഞ് ഒന്നായത്. ഒരുവര്‍ഷം പൂര്‍ത്തിയായി രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബന്ധത്തില്‍ വിള്ളല്‍ വീണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗായിക അഭയഹിരണ്‍മയിക്കൊപ്പമുള്ള വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണ് ഗോപി ഉപേക്ഷിച്ചാണ് അമൃതയ്‌ക്കൊപ്പം ചേര്‍ന്നത്. നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും അതിനെല്ലാം കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയാണ് ഇവരുവരും നേരിട്ടത്.