മിണ്ടാതിരുന്നിട്ട് കിട്ടുന്ന ഒരു സ്ഥാനമാനങ്ങളും തനിക്ക് വേണ്ട, ഗണേഷ് കുമാർ

നിരവധി സിനിമകളിൽ കൂടി സജീവമായ താരമാണ് ഗണേഷ് കുമാർ. വർഷങ്ങൾക്ക് മുൻപ് തന്നെ സിനിമയിൽ സജീവമായ താരം. എന്നാൽ അതിനു ശേഷം രാഷ്‌ടീയത്തിലേക്ക് എത്തിയ താരം ആ രംഗത്തും മികച്ച പ്രവർത്തനം ആണ് കാഴ്ചവെച്ചത്…

നിരവധി സിനിമകളിൽ കൂടി സജീവമായ താരമാണ് ഗണേഷ് കുമാർ. വർഷങ്ങൾക്ക് മുൻപ് തന്നെ സിനിമയിൽ സജീവമായ താരം. എന്നാൽ അതിനു ശേഷം രാഷ്‌ടീയത്തിലേക്ക് എത്തിയ താരം ആ രംഗത്തും മികച്ച പ്രവർത്തനം ആണ് കാഴ്ചവെച്ചത് . ഇന്ന് ഒരു നല്ല അഭിനേതാവിനേക്കാൾ ഉപരി മികച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് ഗണേഷ് കുമാർ. വർഷങ്ങൾ കൊണ്ട് രാഷ്ട്രീയത്തിൽ സജീവമായ താരം താൻ ഒരു മികച്ച രാഷ്ട്രീയ നേതാവ് ആണെന്ന് ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞു. നിരവധി ആരാധകരും താരത്തിന്റെ ഈ പ്രവർത്തികൾക്ക് ഉണ്ട്.

Ganesh kumar

ഒരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ഉപരി പലപ്പോഴും  രാഷ്ട്രീയം നോക്കാതെ തെന്റെ തീരുമാനങ്ങൾ പറയാനും അഭിപ്രായങ്ങൾ പറയാനുമുള്ള ധൈര്യം ഗണേഷ് കാണിക്കാറുണ്ട്. അത് തന്നെയാണ് ഗണേഷിന് ഇത്രയേറെ ജന പിന്തുണ ഉണ്ടാകാനുള്ള കാരണം. ഗണേഷ് പല വിഷങ്ങളിലും യാതൊരു മടിയും കൂടാതെ തുറന്നു പറയുന്നത് ജന ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ പല കാര്യങ്ങളിലും ഗണേഷ് അഭിപ്രായം പറയുന്നത് പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇത്തരത്തിൽ ഇപ്പോൾ ഗണേഷ് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

നിയമ സഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന ഒരു സ്ഥാന മാനങ്ങളും തനിക്ക് വേണ്ട എന്നാണ് ഗണേഷ് കുമാർ പറയുന്നത്. ഞാൻ ഇങ്ങനെ ഒന്നിനും പ്രതികരിക്കാതെ മിണ്ടാതിരുന്നാൽ എനിക്ക് മുഖ്യമന്ത്രി വരെ ആകാമെന്നും എന്നാൽ അങ്ങനെ ലഭിക്കുന്ന സ്ഥാനമാനങ്ങൾ ഒന്നും തനിക്ക് വേണ്ട എന്നുമാണ് ഗണേഷ് കുമാർ പറയുന്നത്. ഞാൻ ഒരു കാര്യത്തിലും സർക്കാരിനെ നാറ്റിക്കാൻ ശ്രമിച്ചിട്ടില്ല എന്നും ജനങ്ങൾക്ക് വേണ്ടി സംസാരിക്കാനും ജനങ്ങൾക്ക് വേണ്ടി ശബ്‌ദമുയർത്താനും ആണ് ഞാൻ ശ്രദ്ധിച്ചിട്ടുള്ളത് എന്നും എല്ലാ കോൺഗ്രസ്സ് നേതാക്കളും അങ്ങനെയാണ് ചെയ്യേണ്ടത് എന്നുമാണ് ഗണേഷ് പറയുന്നത്.