‘മഞ്ഞുമ്മലി’ൽ 11 പേരിൽ  ബുദ്ധിമുട്ടി കാസറ്റ് ചെയ്യ്തത് ആ ഒരു നടനെ മാത്രം; ഗണപതി 

സംവിധായകൻ ചിദംബരം ചെയ്ത് ഹിറ്റ് ചിത്രമാണ് മഞ്ഞുമ്മൽബോയ്സ്‌, ഇപ്പോൾ ചിത്രത്തിലെ കാസ്റ്റിംഗിനെ  കുറിച്ച് പറയുകയാണ് നടനും, കാസ്റ്റിംഗ് ഡയറക്ടറുമായ  ഗണപതി, സംവിധായകൻ ചിദംബരത്തിന്റെ സഹോദരനാണ് ഗണപതി, ഈ ചിത്രത്തിലെ ഹൈലൈറ്റ് എന്ന് പറയുന്നത് തന്നെ…

സംവിധായകൻ ചിദംബരം ചെയ്ത് ഹിറ്റ് ചിത്രമാണ് മഞ്ഞുമ്മൽബോയ്സ്‌, ഇപ്പോൾ ചിത്രത്തിലെ കാസ്റ്റിംഗിനെ  കുറിച്ച് പറയുകയാണ് നടനും, കാസ്റ്റിംഗ് ഡയറക്ടറുമായ  ഗണപതി, സംവിധായകൻ ചിദംബരത്തിന്റെ സഹോദരനാണ് ഗണപതി, ഈ ചിത്രത്തിലെ ഹൈലൈറ്റ് എന്ന് പറയുന്നത് തന്നെ കാസ്റ്റിംഗ് ആയിരുന്നു, മലയാളത്തിലെ യുവതാരനിരകൾ തന്നെ ആയിരുന്നു ചിത്രത്തിൽ ശ്രെദ്ധേയമായത്, തനിക്ക് കുറച്ചു വെല്ലുവിളികൾ നേരിടേണ്ടി വന്നത് ചിത്രത്തിലെ കാസ്റ്റിംഗ് രീതി തന്നെയാണ് ഗണപതി പറയുന്നു

ഈ ചിത്രത്തിലെ 11  നടന്മാരിൽ കാസറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയത് ചന്ദു സലിംകുമാറിന്റെ കഥാപാത്രത്തിനെയാണ്, കൂടാതെ ചിത്രത്തിൽ തമിഴ് വേഷങ്ങൾ ചെയ്യുന്നവരെയും കാസ്റ്റ് ചെയ്യാൻ വളരെ പ്രയാസമായിരുന്നു, ചന്തുവിന്റെ ക്യരക്ടർ കുറച്ചു ട്രിക്കിയാണ്, ഇതിൽ കുറച്ചു വത്യസ്തമുള്ള കഥാപാത്രമാണ് ചന്ദു ചെയ്യുന്നത്, അപ്പോൾ അങ്ങനെയുള്ള ഒരു മുഖം വേണം ചന്തുവിന്,

അത് വലിയ പ്രയാസമുള്ള കാര്യമായിരുന്നു, എന്നാൽ എനിക്ക് ഒരുപാട് ഇഷ്ടപെട്ട കഥാപാത്രമായിരുന്നു ചന്തുവിന്റെ, ഗണപതി പറയുന്നു, ഇപ്പോൾ ചിത്രം  പ്രേക്ഷക ശ്രെദ്ധ  ഏറുന്ന ചിത്രങ്ങളിൽ ഒന്നാണ്, മഞ്ഞുമ്മലിൽ നിന്നും ഒരു കൂട്ടം യുവാക്കൾ കൊടൈക്കനാലിൽ ടൂറിന് പോകുകയും പിന്നീട് അവരുടെ യാത്രക്കിടയിൽ സംഭവിച്ച കാര്യങ്ങളുമാണ് ചിത്രം പറയുന്നത്