ഗുരുവായൂരിലെത്തി ഉണ്ണി കണ്ണനെ കണ്ട് അനുഗ്രഹം തേടി ജയറാമും പാര്‍വതിയും!!

മലയാളത്തിലെ ആരാധകരേറെയുള്ള താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരും ഗുരുവായൂരിലെത്തി ഉണ്ണി കണ്ണനെ കണ്ട് അനുഗ്രഹം തേടിയിരിക്കുകയാണ്. താരങ്ങള്‍ ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സമൂഹ മാദ്ധ്യമ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഗുരുവായൂരപ്പനെ കണ്ട് മനസ്സറിഞ്ഞ് തൊഴുന്ന…

മലയാളത്തിലെ ആരാധകരേറെയുള്ള താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരും ഗുരുവായൂരിലെത്തി ഉണ്ണി കണ്ണനെ കണ്ട് അനുഗ്രഹം തേടിയിരിക്കുകയാണ്. താരങ്ങള്‍ ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സമൂഹ മാദ്ധ്യമ പേജില്‍ പങ്കുവച്ചിട്ടുണ്ട്.

ഗുരുവായൂരപ്പനെ കണ്ട് മനസ്സറിഞ്ഞ് തൊഴുന്ന ഇരുവരുടെയും ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗുരുവായൂരപ്പനെ കണ്ടു തൊഴുത് പ്രസാദ ഊട്ടായ കഞ്ഞിയും മുതിര പുഴുക്കും കഴിച്ചാണ് ഇരുവരും മടങ്ങിയത്.

‘ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ആറാം ദിനമായ ഇന്ന് ചലച്ചിത്ര താരങ്ങളായ ജയറാം -പാര്‍വതി ദമ്പതിമാര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്നു രാവിലെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായര്‍, വി.ജി.രവീന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ഇരുവരെയും സ്വീകരിച്ചു.

ഭഗവദ് ദര്‍ശനത്തിനു ശേഷം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലെത്തി പ്രസാദ ഊട്ടിലും അവര്‍ പങ്കെടുത്തു. കഞ്ഞിയും മുതിരപ്പുഴുക്കും ആസ്വദിച്ചായിരുന്നു ജയറാമും പാര്‍വ്വതിയും മടങ്ങിയത്’, എന്ന് കുറിപ്പിനൊപ്പമാണ് താരങ്ങളുടെ ചിത്രങ്ങളും പങ്കുവച്ചത്.

വിവാഹശേഷം പാര്‍വതി സിനിമയില്‍സജീവമല്ല. നല്ലൊരു കുടുംബിനിയും അമ്മയുമായി കഴിയുകയാണ്. അതേസമയം, പൊതുചടങ്ങുകളിലെല്ലാം താരം ജയറാമിനൊപ്പം എത്താറുണ്ട്. മക്കളായ മാളവികയും കാളിദാസും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇവരുടെ വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്. കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ വിശേഷങ്ങള്‍ ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാളവികയുടെ വിവാഹമാണ് ആദ്യം നടക്കുക.