കമൽ ഹാസനെതിരെ പരസ്യമായി പ്രചാരണം നടത്തി ഗൗതമി, വൻ വഴിത്തിരിവ്!

തമിഴകത്ത് ഒരുപാട് ആഘോഷിച്ച വിവാഹം ആയിരുന്നു കമലാഹാസന്റെയും ഗൗതമിയുടെയും. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. ഏകദേശം 11 വർഷങ്ങൾക്ക് ശേഷം ഇരുവരും തമ്മിൽ വേർപിരിയുകയും ചെയ്തിരുന്നു. ഇവരുടെ വേർപിരിയലും വലിയ വാർത്ത…

തമിഴകത്ത് ഒരുപാട് ആഘോഷിച്ച വിവാഹം ആയിരുന്നു കമലാഹാസന്റെയും ഗൗതമിയുടെയും. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. ഏകദേശം 11 വർഷങ്ങൾക്ക് ശേഷം ഇരുവരും തമ്മിൽ വേർപിരിയുകയും ചെയ്തിരുന്നു. ഇവരുടെ വേർപിരിയലും വലിയ വാർത്ത ആയിരുന്നു, പ്രേക്ഷകരെ ഏറെ അമ്പരപ്പിച്ച വാർത്ത ആയിരുന്നു ഇരുവരുടെയും വേർപിരിയൽ. അതിനു ശേഷം തന്റെ ആത്മാഭിമാനം കളഞ്ഞു ആ ബന്ധം തുടരാൻ തനിക്ക് താൽപ്പര്യം ഇല്ലാഞ്ഞത് കൊണ്ടാണ് വിവാഹബന്ധം വേർപെടുത്തിയത് എന്നും ഒരിക്കൽ ഗൗതമി പറഞ്ഞിരുന്നു. കമലും ഗൗതമിയും 2016 ഒക്ടോബറിലാണ് പിരിഞ്ഞത്. ഇപ്പോൾ കമൽ രൂപീകരിച്ച മക്കൾ നീതിമയം എന്ന പാർട്ടിക്കെതിരെ പരസ്യമായി പ്രതിക്ഷേധം അറിയിച്ചിരിക്കുകയാണ് ഗൗതമി.

മാറ്റത്തിന് വേണ്ടിയാണ് മക്കൾ നീതിമയം രൂപീകരിച്ചിരിക്കുന്നത് എന്നാണു പറയുന്നത്. എന്നാൽ ആ മാറ്റം ജനങ്ങൾക്ക് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങൾ തന്നെയാണ്. ഭരണം മാറി വരുമ്പോൾ ചില രാഷ്ട്രീയക്കാർ ജനങ്ങളെ ആകർഷിക്കാൻ വേണ്ടി ചില തന്ത്രങ്ങൾ ഇറക്കും. അത് തന്നെയാണ് ഇപ്പോൾ മക്കൾ നീതിമയം എന്ന രാഷ്ട്രീയ പാർട്ടിയും പ്രയോഗിക്കുന്നതെന്നാണ് ഗൗതമി പറയുന്നത്. ബിജെ പി യിലെ സജീവമായ അംഗം ആണ് ഗൗതമി ഇപ്പോൾ. കഴിഞ്ഞ 23 വർഷക്കാലമായി താൻ ബിജെ പി യിൽ സജീവമാണെന്നും ഗൗതമി പറഞ്ഞു. ബിജെ പിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന താരം കൂടിയാണ് ഗൗതമി. kamal-haasan

ഞാനും കമൽ ഹാസനും തമ്മിൽ ബന്ധം ഉണ്ടായിരുന്നു. എന്നാൽ അത് ഇപ്പോൾ അടഞ്ഞ അധ്യായം ആണ്. കോൺക്രീറ്റ് കമ്പികളും സിമന്റും ഉപയോഗിച്ച് ആ ബന്ധം അടച്ചിരിക്കുകയാണെന്നും ഗൗതമി ബിജെ പിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയ വേദിയിൽ പറഞ്ഞു. കമലിന്റേത് അതികം ആയുസ് ഇല്ലാത്ത രാഷ്ട്രീയ പാർട്ടി ആണെന്നും അത് കൊണ്ട് തന്നെ കമലിന്റെ പാർട്ടിക്കെതിരെ താൻ പ്രചാരണത്തിന് ഇറങ്ങുമെന്നും ഗൗതമി പറഞ്ഞു. സീറ്റിനു വേണ്ടിയല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും അത് കൊണ്ട് തന്നെ മത്സരിക്കാൻ വേണ്ടി തനിക്ക് സീറ്റ് വേണ്ട എന്നും ഗൗതമി കൂട്ടിച്ചേർത്തു.