‘അതിഗംഭീരം, ശരിക്കും ഇഷ്ടപ്പെട്ടു’!! ‘തങ്കന്’ അഭിനന്ദവുമായി ഗൗതം മേനോന്‍

മമ്മൂട്ടിയും ജ്യോതികയും, സുധി കോഴിക്കോട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കാതല്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടി ഇപ്പോള്‍ ഒടിടിയിലും തകര്‍ക്കുകയാണ്. സോഷ്യലിടത്ത് നിറയെ ചിത്രത്തിന്…

മമ്മൂട്ടിയും ജ്യോതികയും, സുധി കോഴിക്കോട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കാതല്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടി ഇപ്പോള്‍ ഒടിടിയിലും തകര്‍ക്കുകയാണ്. സോഷ്യലിടത്ത് നിറയെ ചിത്രത്തിന് കൈയ്യടി നേടുകയാണ്. സ്വവര്‍ഗാനുരാഗിയായ മാത്യു ദേവസിയുടെയും തങ്കന്റെയും കഥയാണ് ചിത്രം പറയുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ തങ്കനെ അവതരിപ്പിച്ച സുധിയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍. തങ്കനെ അവിസ്മരണീയമാക്കിയ സുധിയെ നിറഞ്ഞ് അഭിനന്ദിച്ചിരിക്കുകയാണ് ഗൗതം വാസുദേവ്.

സുധിയ്ക്ക് നേരിട്ടാണ് ഗൗതം സന്ദേശം അയച്ചത്. ‘അതിഗംഭീരം’ എന്നാണ് സുധി കോഴിക്കോടിന്റെ അഭിനയത്തിനെ കുറിച്ച് ഗൗതം വാസുദേവ് പറയുന്നത്. ‘സിനിമ കണ്ടു, ശരിക്കും ഇഷ്ടപ്പെട്ടു. നിങ്ങള്‍ അതിഗംഭീരമായി ചെയ്തിട്ടുണ്ട്. ഇത്രയും കരുത്തുള്ള സിനിമയായിട്ടും എത്ര സൂക്ഷ്മമായാണ് ചിത്രീകരിച്ചിരിക്കുന്നത്! എനിക്കൊരുപാട് ഇഷ്ടമായി,’ എന്നാണ് ഗൗതം മേനോന്‍ പറഞ്ഞത്.

ഗൗതം വാസുദേവിന്റെ അഭിനന്ദന സന്ദേശം കിട്ടിയ സന്തോഷം സുധി തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. വലിയൊരു ആദരവായിട്ടാണ് ഈ അഭിനന്ദനം കാണുന്നതെന്നും പറഞ്ഞാണ് സുധി മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചത്.