ബീഡി കത്തിച്ച് പിടിച്ച് ഇറങ്ങി പോരാന്‍ തോന്നി! നിമിഷ പുറത്തുപോയപ്പോളാണ് ആ കാര്യം മനസിലായത് , ജാസ്മിൻ ബിഗ്‌ബോസ് അനുഭവം പങ്കുവെക്കുന്നു

സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയായി പിന്നീട് ബിഗ് ബോസ് മലയാളത്തിൽ പങ്കെടുത്ത് തരംഗമായി മാറിയ താരമാണ് ജാസ്മിന്‍ എം മൂസ. ഇതുവരെ മത്സരത്തില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ടെങ്കിലും സ്വയം ഇറങ്ങി പോയ ആരുമുണ്ടായിരുന്നില്ല. ആ ചരിത്രം മാറ്റി…

സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയായി പിന്നീട് ബിഗ് ബോസ് മലയാളത്തിൽ പങ്കെടുത്ത് തരംഗമായി മാറിയ താരമാണ് ജാസ്മിന്‍ എം മൂസ. ഇതുവരെ മത്സരത്തില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ടെങ്കിലും സ്വയം ഇറങ്ങി പോയ ആരുമുണ്ടായിരുന്നില്ല. ആ ചരിത്രം മാറ്റി എഴുതി ബിഗ് ബോസില്‍ നിന്നും സ്വയം പുറത്തേക്ക് പോയിട്ടാണ് ജാസ്മിന്‍ ഞെട്ടിച്ചത്. എന്നാല്‍ വളരെ ഇമോഷണലായിട്ടുള്ള വ്യക്തിയാണ് താനെന്ന് പറയുകയാണ് താരമിപ്പോള്‍. അതുവരെ ബോള്‍ഡാണെന്ന് കരുതിയെങ്കിലും അങ്ങനെയല്ലെന്ന് ബിഗ് ബോസില്‍ പോയതോടെ മനസിലായി. മാത്രമല്ല ഷോ യില്‍ നിന്നും സിഗററ്റ് വലിച്ചോണ്ട് ഇറങ്ങി പോരാനുണ്ടായ കാരണത്തെ കുറിച്ച് പറയുകയാണ് ജാസ്മിനിപ്പോള്‍. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജാസ്മിന്‍. ഞാന്‍ എല്ലാ ഇമോഷനും ഉള്ളില്‍ കൊണ്ട് നടക്കുകയാണെന്നും സ്‌ട്രോങ്ങ് ആണെന്നുമൊക്കെ കരുതിയിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ പോയതോടെയാണ് ഞാന്‍ വളരെ ഇമോഷണലായിട്ടുള്ള വ്യക്തിയാണെന്ന് മനസിലായതെന്നാണ് ജാസ്മിന്‍ പറയുന്നത്.

തുടക്കം മുതല്‍ എല്ലാവരെക്കാളും ഇമോഷണലായി നിന്നത് ഞാനാണ്. ആദ്യം നിമിഷ പുറത്ത് പോയപ്പോഴാണ് അതെനിക്ക് മനസിലാക്കാന്‍ പറ്റിയത്. ഞാന്‍ അവിടെ മത്സരിക്കാന്‍ പോയ ആളാണ്. നിമിഷയെ ഞാനാദ്യമായിട്ടാണ് കാണുന്നതും. അവിടെ നിന്നും ഒരു ദിവസം ബീഡി വലിക്കാന്‍ പോയപ്പോള്‍ തുടങ്ങിയ ബന്ധമാണ് നിമിഷയുമായി. എന്റെ കൂടെ മത്സരിക്കാന്‍ വന്നത് കൊണ്ട് അവള്‍ പോയപ്പോള്‍ ഞാന്‍ സന്തോഷിക്കുകയാണ് വേണ്ടത്. ഞങ്ങളുടെ സീസണില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ലഭിച്ചിരുന്നത് എനിക്കും നിമിഷയ്ക്കുമായിരുന്നു. ആ സമയത്ത് പുറത്തേക്ക് പോയാല്‍ എനിക്ക് ഒന്നും കിട്ടില്ലായിരുന്നു. വീട് എടുത്തതിന്റെയൊക്കെ കടം കൂടി നില്‍ക്കുന്ന സമയാണ്. അമ്പതാമത്തെ ദിവസം അവള്‍ രണ്ടാമതും പുറത്തേക്ക് പോയപ്പോള്‍ എന്റെ ഹൃദയം പൊട്ടുകയായിരുന്നു. അവള്‍ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ എനിക്കും അവളുടെ കൂടെ പോകണം എന്നുണ്ടായിരുന്നു. അങ്ങനെ പോയാല്‍ പിന്നെ അവരെനിക്ക് പേയ്‌മെന്റ് ഒന്നും തരില്ല. ഞാന്‍ പോവണം പോവണമെന്ന് പറഞ്ഞപ്പോള്‍ അവരെന്നോട് വിളിച്ചിട്ട് അങ്ങനെ സംസാരിച്ചിരുന്നു. എനിക്ക് വേറൊരു നിവൃത്തിയുമില്ലാത്തത് കൊണ്ട് അതില്‍ പിടിച്ച് നിന്നേ പറ്റു. അവസാനം ഞാനതില്‍ നിന്നും ഇറങ്ങി പോന്നിട്ടുണ്ടെങ്കില്‍ എത്രത്തോളം മടുത്തിട്ടായിരിക്കുമെന്ന് ആളുകള്‍ ഒന്ന് ചിന്തിച്ച് നോക്കിയാല്‍ മതി.

ഞാന്‍ അഹങ്കാരിയാണെന്ന് പറയുമായിരിക്കും. രണ്ടാഴ്ച കൂടി എനിക്ക് സേഫ് ആയി ബിഗ് ബോസില്‍ നില്‍ക്കാനുള്ള അവസരം ഉണ്ടായിരുന്നു. മാത്രമല്ല അത്രത്തോളം കടം ഉള്ള സമയത്ത് രണ്ടാഴ്ചത്തെ പേയ്‌മെന്റ് കൂടെ കിട്ടട്ടെ എന്ന് ചിന്തിച്ചാല്‍ പോരായിരുന്നോ? ആളുകളുടെ ഉള്ളിലുള്ള എല്ലാ ഇമോഷന്‍സും പുറത്ത് കൊണ്ട് വരാന്‍ ബിഗ് ബോസ് ശ്രമിക്കാറുണ്ട്. അതുപോലെ തന്നെ അതിലുള്ള ബാക്കി മത്സരാര്‍ഥികളും ശ്രമിക്കും. എന്റെ പിടിവിട്ട് പോകുമെന്ന അവസ്ഥ വന്നപ്പോഴാണ് ഞാന്‍ ഇറങ്ങി പോരുകയാണെന്ന് തീരുമാനിച്ചത്. അതല്ലെങ്കില്‍ ഞാന്‍ ചിലപ്പോള്‍ അവിടെ കൂടുതല്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുമായിരുന്നു. അതിന് നഷ്ടപരിഹാരം കൊടുക്കാന്‍ പോലും എനിക്ക് സാധിച്ചേക്കില്ല. ബിഗ് ബോസില്‍ നിന്നും ഇറങ്ങി വന്നതിനെ എല്ലാവരും നന്നായെന്നാണ് പറഞ്ഞത്. പക്ഷേ ഏത് സമയത്താണ് ബീഡി കത്തിച്ച് പിടിച്ച് ഇറങ്ങി പോരാന്‍ തോന്നിയതെന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. എല്ലാവരും അത് മാസ് ആയി എന്നൊക്കെ പറഞ്ഞു. ബിഗ് ബോസിനകത്ത് ബീഡി വലിക്കാന്‍ ചെറിയൊരു മുറിയുണ്ട്. വീട്ടിലാണെങ്കില്‍ ബാത്ത്‌റൂമിലും ബാല്‍ക്കണിയിലുമൊക്കെ ഇരുന്നാണ് വലിക്കാറുള്ളത്. അതുപോലെ സ്വീമിങ് പൂളിന്റെ അടുത്ത് നിന്നൊക്കെ വലിക്കാനൊരു മോഹം തോന്നി. എന്തായാലും ഇറങ്ങി പോവുകയല്ലേ, അങ്ങനെ ചെയ്യാമെന്ന് വിചാരിച്ചു. അതാണ് ബിഗ് ബോസില്‍ നിന്നും ഇറങ്ങുന്നതിന് തൊട്ട് മുന്‍പ് സിഗററ്റും വലിച്ച് താന്‍ വന്നതെന്നാണ് ജാസ്മിന്‍ പറയുന്നത്.