നടി ഗീത എസ് നായർ അന്തരിച്ചു 

നടി ഗീത എസ്  നായർ (63 )അന്തരിച്ചു. ‘പകൽ പൂരം’ എന്ന ചിത്രത്തിലും, മറ്റു സീരിയലുകളിൽ അഭിനയിച്ച നടി ആണ് ഗീത എസ് നായർ. വെൺപാല വട്ടം ലുലുമാളിനു സമീപം ലോക്ക് ഗാർഡൻസിൽ ആയിരുന്നു താരം താമസിച്ചിരുന്നത്, ഒരു പിടിസിനിമകളിൽ  ചെറിയ വേഷങ്ങൾ മാത്രമാണ്  നടി അഭിനയിച്ചിരുന്നത്. വിവിധ ചാനലുകളിൽ നടന്നിട്ടുള്ള സീരിയലുകളിൽ താരം അഭിനയിച്ചരുന്നു. പകൽ പൂരം എന്ന ചിത്രത്തിൽ സി ഐ പോളിന്റെ ഭാര്യയയാണ് താരം അഭിനയിച്ചിരുന്നത്.

അച്ഛൻ പരേതനായ എ ആർ മേനോൻ, അമ്മ പരേതയായ സാവിത്രി ‘അമ്മ, സഹോദരി ഗിരിജ മേനോൻ, മക്കൾ വിനയ് കുമാർ, വിവേക് ,മരുമക്കൾ ആർത്തി, ദീപിക ,സംസ്‌കാരം ഇന്നുരാവിലെ 11 മണിക്ക് ശാന്തി കവാടത്തിൽ വെച്ച് നടക്കപെട്ടു ,