എനിക്കായ് ജീവിച്ചു മരിച്ച അമ്മയ്ക്കും, മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയ്ക്കും!!! വനിതാ ദിന ആശംസയുമായി സലിം കുമാര്‍

വനിതാ ദിനത്തില്‍ ഭാര്യയ്ക്കും അമ്മയ്ക്കും ആശംസകളുമായി നടന്‍ സലിം കുമാര്‍. ജീവിതത്തില്‍ താന്‍ സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞിട്ടുള്ളത് അമ്മയ്ക്കും ഭാര്യയ്ക്കും മുന്നില്‍ മാത്രമാണെന്ന് സലിം കുമാര്‍ പറയുന്നു. മാത്രമല്ല തന്നെ മറ്റുള്ളവരുടെ മുന്‍പില്‍ ഒന്ന് സങ്കടപ്പെടാന്‍ പോലും വിട്ടു കൊടുക്കാത്ത അമ്മയും ഭാര്യയുമാണ് തന്റെ ശക്തിയെന്നും താരം പറഞ്ഞു.

വനിതാ ദിനാശംസകള്‍ അറിയിച്ചുകൊണ്ടാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. ഈ വനിതാ ദിനം തന്റെ അമ്മയുടേയും ഭാര്യയുടേയുമാണെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ജീവിതത്തില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നില്‍ മാത്രമാണ്. അതിലൊന്ന് എനിക്കായ് ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ് മറ്റൊന്ന് എനിക്കായ് മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്. മറ്റുള്ളവരുടെ മുന്‍പില്‍ ഒന്ന് സങ്കടപ്പെടാന്‍ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്റെ ശക്തി. ഇന്നീ വനിതാ ദിനത്തിലോര്‍ക്കാന്‍ ഇവരല്ലാതെ മറ്റാര്ഈ ദിനം എന്റെ അമ്മയുടേതാണ് …. എന്റെ ഭാര്യയുടേതാണ് എന്നാണ് സലിം കുമാറിന്റെ കുറിപ്പ്.