വാരിയംകുന്നനും ആലി മുസ്ലിയാരും മതഭ്രാന്തന്മാരായ കൊലയാളികള്‍ ആയിരുന്നു!!! പുഴ മുതല്‍ പുഴ വരെ അത് ശരിവയ്ക്കുന്ന സിനിമ

മലബാര്‍ കലാപത്തെ ആസ്പദമാക്കി രാമസിംഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് 1921 പുഴ മുതല്‍ പുഴ വരെ. ആദ്യമായി പൊതുജനങ്ങളുടെ പണം സ്വീകരിച്ച് നിര്‍മ്മിച്ച ചിത്രം കൂടിയാണ് പുഴ മുതല്‍ പുഴ വരെ. സിനിമയെ പിന്തുണച്ച്…

മലബാര്‍ കലാപത്തെ ആസ്പദമാക്കി രാമസിംഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് 1921 പുഴ മുതല്‍ പുഴ വരെ. ആദ്യമായി പൊതുജനങ്ങളുടെ പണം സ്വീകരിച്ച് നിര്‍മ്മിച്ച ചിത്രം കൂടിയാണ് പുഴ മുതല്‍ പുഴ വരെ. സിനിമയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ശങ്കു ടി ദാസ്.

മലബാര്‍ കലാപത്തില്‍ ഇരകളായത് വിരലിലെണ്ണാവുന്ന ബ്രിട്ടീഷുകാരോ ജന്മികളോ അല്ല, പതിനായിരക്കണക്കിന് സാധാരണക്കാരായ ഹിന്ദുക്കളായിരുന്നു എന്നത് തുറന്നു പറയാന്‍ മലയാളത്തില്‍ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നാണ് ചിത്രത്തിനെ അഭിനന്ദിച്ച് ശങ്കു ടി ദാസ് കുറിച്ചത്.

പുഴ മുതല്‍ പുഴ വരെ ആദ്യ ദിവസം തന്നെ കണ്ടു. മാപ്പിള ലഹള ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരമോ ജന്മിത്ത വിരുദ്ധ കര്‍ഷക വിപ്ലവമോ അല്ല, ഹിന്ദു വിരുദ്ധ വര്‍ഗ്ഗീയ കലാപമാണ് എന്ന ഹിസ്റ്ററിക്കല്‍ പൊസിഷന്‍ ശരി വെച്ച് ആദ്യമായൊരു മുഖ്യധാരാ സിനിമ മലയാളത്തില്‍ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ പ്രസക്തമാക്കുന്നത്.

മലബാര്‍ കലാപത്തില്‍ ഇരകളായത് വിരലിലെണ്ണാവുന്ന ബ്രിട്ടീഷുകാരോ ജന്മികളോ അല്ല, പതിനായിരക്കണക്കിന് സാധാരണക്കാരായ ഹിന്ദുക്കളായിരുന്നു എന്ന് തുറന്നു പറയാന്‍ മലയാളത്തില്‍ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ പ്രധാനമാക്കുന്നത്.

വാരിയംകുന്നനും ആലി മുസ്ലിയാരുമൊന്നും ധീര ദേശാഭിമാനികളോ വിപ്ലവകാരികളോ അല്ല, ഹിന്ദു വംശഹത്യക്ക് നേതൃത്വം നല്‍കിയ മതഭ്രാന്തന്മാരായ കൊലയാളികള്‍ ആയിരുന്നുവെന്ന് പ്രഖ്യാപിക്കാന്‍ മലയാളത്തില്‍ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ വ്യത്യസ്തമാക്കുന്നത്.

പല നിലകളില്‍ ചരിത്രപരമാണ് ഈ ഉദ്യമം. എന്നാല്‍ ഇതൊരു തുടക്കം മാത്രമാണ്.
ഒരു നൂറ്റാണ്ട് കാലത്തെ നുണകളെ തിരുത്താനുള്ള ഒരു ജനതയുടെ മുന്നേറ്റം ഇതുകൊണ്ട് അവസാനിക്കുകയല്ല, ഇവിടെ നിന്ന് ആരംഭിക്കുക മാത്രമാണ്. കൂടുതല്‍ മികവും തികവുമുള്ള തുടര്‍ച്ചകള്‍ ഇതിനുണ്ടാവേണ്ടതുണ്ട്. അതുണ്ടാവുകയും ചെയ്യും. ആ വലിയ ലക്ഷ്യത്തിന്റെ മഹാ സാഗരത്തിലേക്ക് ഇനിയുമൊരുപാട് പുഴകള്‍ ഒഴുകട്ടെ എന്നു പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മമധര്‍മ്മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് പണം സംഭാവനയായി സ്വീകരിച്ചാണ് പുഴ മുതല്‍ പുഴ വരെ നിര്‍മ്മിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തിയത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.