ഫെമിനിസം എന്നത് പുരുഷവിരുദ്ധമോ സംസ്‌കാരവിരുദ്ധമോ മതവിരുദ്ധമോ അല്ല എന്നത് വളരുമ്പോള്‍ നീ മനസ്സിലാക്കുക, മകളോട് ഗീതുമോഹൻദാസ്

നടിയായും സംവിധായക ആയും ഏറെ ശ്രദ്ധ നേടിയ താരമാണ് ഗീതു മോഹൻദാസ്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഗീതു, അതുകൊണ്ട് തന്നെ ഗീതു പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ…

നടിയായും സംവിധായക ആയും ഏറെ ശ്രദ്ധ നേടിയ താരമാണ് ഗീതു മോഹൻദാസ്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഗീതു, അതുകൊണ്ട് തന്നെ ഗീതു പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ തന്റെ മകളോട് ഗീതു പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഫെമിനിസത്തെ കുറിച്ചാണ് ഗീതു പറയുന്നത് അന്തരിച്ച എഴുത്തുകാരി കമല ഭാസിന്റെ വരികളെയും കാഴ്ചപ്പാടിനെയും കുറിച്ച് പറഞ്ഞാണ് കുറിപ്പ് തയാറാക്കിയിരിക്കുന്നത്. ഭര്‍ത്താവ് രാജീവ് രവിയും മകളുമൊരുമിച്ചുള്ള ചിത്രത്തിന് ഒപ്പമാണ് ഗീതു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഗീതുവിന്റെ പോസ്റ്റ് ഇങ്ങനെ,”ഫെമിനിസം എന്നത് പുരുഷവിരുദ്ധമോ സംസ്‌കാരവിരുദ്ധമോ മതവിരുദ്ധമോ അല്ല എന്നത് വളരുമ്പോള്‍ നീ മനസ്സിലാക്കുക. ഫെമിനിസം അനീതിയ്ക്കും അസമത്വത്തിനും എതിരായ ഒരു പ്രത്യയശാസ്ത്രമാണ്.നിന്റെ മാതാപിതാക്കള്‍ എന്ന നിലയില്‍ കമല ഭാസിന്റെ ഈ വാക്കുകള്‍ നീ ഉള്‍ക്കൊള്ളണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, ആരാധനാ,” എന്നായിരുന്നു ഗീതു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു എഴുത്തുകാരിയും കവയിത്രിയും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ കമല ഭാസിന് അന്തരിച്ചത്.

അടുത്തിടെ താൻ സ്വകാര്യതയെ ഒരുപാട് ഇഷ്ടപെടുന്ന ആളാണെന്ന് ഗീതു പറഞ്ഞിരുന്നു, പ്രശസ്തിയക്കാളും തനിക്ക് സ്വകാര്യതയാണ് ആവശ്യമെന്ന് നടി ഗീതു മോഹന്‍ദാസ്.വെറുതെ ആളുകളെ ആകര്‍ഷിക്കാന്‍ എന്തെങ്കിലും പറയുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്നും ഗീതു പററഞ്ഞിരുന്നു.ചാനല്‍ അഭിമുഖങ്ങള്‍ വാതോരാതെ സംസാരിക്കാനോ, കുക്കിംഗ് ക്ലാസുകളെടുക്കാനോ, കുട്ടികളെ വളര്‍ത്തേണ്ടത് എങ്ങനെയെന്ന് പ്രസംഗിക്കാനോ എനിക്ക് താല്‍പര്യമില്ല. ഇതിനേക്കാളൊക്കെ വലുതാണ് എനിക്ക് സ്വകാര്യത എന്നാണ് താരം പറഞ്ഞത്